Pathanamthitta local

ജില്ല വീണ്ടും പകര്‍ച്ചവ്യാധി ഭീഷണിയുടെ നിഴലില്‍

പത്തനംതിട്ട: മണ്‍സൂണ്‍ എത്താന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ ജില്ലയില്‍ വീണ്ടും പകര്‍ച്ചവ്യാധി ഭീഷണിയുടെ നിഴലില്‍. മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങളെയും പ്രതിരോധ പ്രവര്‍ത്തനങ്ങളെയും ആശങ്കയില്‍ നിര്‍ത്തിയാണ്  മഴക്കാലത്തിന് മുമ്പ് തന്നെ ജില്ലയില്‍ മഞ്ഞപ്പിത്തം, ഡങ്കിപ്പനി, എലിപ്പനി, മലേറിയ, ചിക്കുന്‍ഗുനിയ തുടങ്ങിയ രോഗങ്ങള്‍ റിപോര്‍ട്ടു ചെയ്തിട്ടുള്ളത്.
വൈറല്‍ പനിയുടെ സാഹചര്യങ്ങള്‍ വിലയിരുത്തുന്നതിനും കൊതുകുകളെക്കുറിച്ച്  പഠിക്കുന്നതിനും കേന്ദ്ര സംസ്ഥാന വിദഗ്ധ സംഘങ്ങള്‍ ജില്ലയില്‍ സന്ദര്‍ശനം നടത്തണമെന്ന് വിവിധ കോണുകളില്‍ നിന്ന് ആവശ്യം ഉയര്‍ന്നിരുന്നെങ്കിലും ഇത് അവഗണിച്ചു.
വേനല്‍ മഴക്കാലത്ത് മാത്രം  വിവിധ ആശുപത്രികളിലെ ഒപി വിഭാഗത്തില്‍ 13483 പേരാണ് ചികില്‍സ തേടിയത്്. ഐപിയില്‍ 924 പേരും വൈറല്‍ പനിക്ക് ചികില്‍സ തേടിയിരുന്നു. 2,439 പേര്‍ വയറിളക്കരോഗങ്ങള്‍ മൂലവും, 198 പേര്‍ മഞ്ഞപ്പിത്തത്തിനും ചികില്‍സതേടിയതായാണ് അനൗദ്യോഗിക കണക്കുകള്‍. മണ്‍സൂണിന് മുമ്പ് തന്നെ ഇത്രയധികം പകര്‍ച്ച വ്യാധികള്‍ റിപോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ തുടര്‍ ദിവസങ്ങളില്‍ സാഹചര്യം മോശാമാവുമെന്നാണ് വിലയിരുത്തല്‍.
നഗരസഭകളിലും ഗ്രാമ പ്രദേശങ്ങളില്‍ മാലിന്യ നിര്‍മാര്‍ജനത്തിന്  വേണ്ടത്ര പ്രാധ്യാന്യം നല്‍കാത്തത് ആരോഗ്യ പ്രവര്‍ത്തകര്‍ക്കിടയില്‍ ആശങ്കയുളവാക്കിയിട്ടുണ്ട്.  മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് കൊതുകുകളുടെ സാന്ദ്രത 22 ശതമാനത്തിലധികം വര്‍ധിച്ചതായി ഇത് സംബന്ധിച്ച് നടത്തിയ പഠനങ്ങള്‍ വ്യ്ക്തമാക്കുന്നു.
തോട്ടം മേഖലയുടെ വിസ്തൃതി കൂടുതലുള്ള ജില്ലയില്‍ കൊതുകുകള്‍ വളരുന്നതിന് അനുയോജ്യമായ സാഹചര്യവും ഏറെയാണ്. ജില്ലയിലെ ആരോഗ്യ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ശക്തമായ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ടെങ്കിലും പൊതുജനങ്ങളുടെ പങ്കാളിത്തം ഇത്തരം പ്രവര്‍ത്തനങ്ങളില്‍ കുറവാണ്.
ഡോക്ടര്‍മാരുടെ സമരം ഒത്തുതീര്‍ന്നതിന് ശേഷമുള്ള ദിവസം ജില്ലയില്‍ 140 പേര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികില്‍സ തേടിയെത്തി. ഒരാള്‍ക്ക് ഡെങ്കിപ്പനി ബാധിച്ച് ചികില്‍സ തേടി. എന്നാല്‍ ഇത് സ്ഥീരീകരിച്ചിട്ടില്ല. വയറിക്ക രോഗത്തെ തുടര്‍ന്ന് 32 പേരും ചിക്കല്‍പോക്‌സ് ബാധിച്ച് മുന്നു പേരും മഞ്ഞപ്പിത്ത രോഗത്തിന് ഒരാളും സര്‍ക്കാര്‍ ആശുപത്രിയില്‍ ചികില്‍സ തേടിയെത്തി.
Next Story

RELATED STORIES

Share it