kozhikode local

ജില്ലാ സ്‌കൂള്‍ കലോല്‍സവത്തിന് തിങ്കളാഴ്ച തിരി തെളിയും

കൊയിലാണ്ടി: കോഴിക്കോട് റവന്യു ജില്ലാ സ്‌കൂള്‍ കലോല്‍സവത്തിന് ഡിസംബര്‍ 28ന് കൊയിലാണ്ടിയില്‍ കൊടിയേറും. രാവിലെ 10ന് ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. ഗിരീഷ് ചോലയില്‍ പതാക ഉയര്‍ത്തും.
സാംസ്‌കാരിക ഘോഷയാത്ര വൈകീട്ട് നാലിന് നടക്കും. അഞ്ചിന് സാമൂഹികനീതി മന്ത്രി ഡോ. എം കെ മുനീര്‍ ഉദ്ഘാടനം ചെയ്യും. കെ ദാസന്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍ മുഖ്യാതിഥിയായിരിക്കു ം. മേളയില്‍ 8752 പ്രതിഭകള്‍ പങ്കെടുക്കും. അപ്പീലിലൂടെ എത്തുവരുടെ എണ്ണം തിട്ടപ്പെടുത്തിയിട്ടില്ല. യൂപി വിഭാഗത്തില്‍ 33 ഇനങ്ങളിലാണ് മല്‍സരം.
ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 91 ഇനങ്ങളിലും, ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 105 ഇനങ്ങളിലുമാണ് മല്‍സരം നടക്കുക. സ്റ്റേഡിയം ഗ്രൗണ്ടിലാണ് ഊട്ടുപുര പ്രവര്‍ത്തിക്കുക. ഒരേ സമയം ആയിരം പേര്‍ക്ക് ഭക്ഷണം കഴിക്കാവുന്ന സൗകര്യമാണ് ഏര്‍പ്പെടുത്തിയതെന്ന് സംഘാടക സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കലോല്‍സവത്തില്‍ പങ്കെടുക്കുന്നവര്‍ക്കുള്ള താമസ സൗകര്യം ബോയ്‌സ് എച്ച്എസ്എസിലെ പഴയ ബ്ലോക്കിലും പഴയ കെട്ടിടത്തിലുമായിരിക്കും. സമാപന സമ്മേളനം ജനുവരി ഒന്നിന് വൈകീട്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍ എംപി ഉദ്ഘാടനം ചെയ്യും. എം ഐ ഷാനവാസ് എംപി സമ്മാനദാനം നിര്‍വഹിക്കും.കൊയിലാണ്ടി നഗരസഭാ ചെയര്‍മാന്‍ അഡ്വ. കെ സത്യന്‍, ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ഗിരീഷ് ചോലയില്‍, ഇ കെ സുരേഷ് കുമാര്‍, എ സജീവ് കുമാര്‍, ഡോ. എസ് സുനില്‍ കുമാര്‍, ആര്‍ ഷെജിന്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it