Alappuzha local

ജില്ലാ സ്‌കൂള്‍ കലോല്‍സവം: ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു

കായംകുളം: ജനു. നാലു മുതല്‍ എട്ടു വരെ കായംകുളത്ത് നടക്കുന്ന റവന്യു ജില്ലാ കലോല്‍സവത്തിന്റെ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. പ്രധാനവേദിയായ കായംകുളം ഗവ. ഗേള്‍സ് എച്ച്എസ്എസില്‍ ചെയര്‍മാന്‍ എന്‍ ശിവദാസന്റെ അധ്യക്ഷതയില്‍ വിവിധ കമ്മിറ്റി കണ്‍വീനര്‍മാരുടെ യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി.
കലോല്‍സവ ലോഗോ പ്രകാശനവും മീഡിയാ സെന്ററിന്റെ ഉദ്ഘാടനവും 26ന് നടക്കും. പന്തലിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ട മുന്നൊരുക്കങ്ങള്‍ നടന്നുകഴിഞ്ഞതായി കണ്‍വീനര്‍ അറിയിച്ചു. കലോല്‍സവത്തില്‍ പങ്കെടുക്കുന്ന മുഴുവന്‍ പേര്‍ക്കും എല്ലാ ദിവസവും ഭക്ഷണം നല്‍കുന്നതിനായുള്ള ക്രമീകരണങ്ങല്‍ പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്നു. രാവിലെ അയ്യായിരത്തോളം പേര്‍ക്കും ഉച്ചയ്ക്ക് 2000 പേര്‍ക്കും രാത്രിയില്‍ 1500 പേര്‍ക്കുമുള്ള ഭക്ഷണമാണ് തയ്യാറാക്കുന്നത്. ഇതിനു പുറമെ വൈകുന്നേരങ്ങളില്‍ ചായയും ലഘുക്ഷണവുമുണ്ടാവും.
പ്രോഗ്രാം, ലൈറ്റ് ആന്റ് സൗണ്ട്, റിസപ്ഷന്‍, ട്രോഫി, അക്കോമഡേഷന്‍, ഡിസിപ്ലിന്‍, വെല്‍ഫയര്‍, രജിസ്‌ട്രേഷന്‍, ഘോഷയാത്ര, ട്രാന്‍സ്‌പോര്‍ട്ട്, സുവനീര്‍ തുടങ്ങി വിവിധ കമ്മിറ്റികളുടെ പ്രവര്‍ത്തനങ്ങള്‍ യോഗം വിലയിരുത്തി. ജനറല്‍ കണ്‍വീനര്‍ വി അശോകന്‍ (ഡിഡിഇ), മുനിസിപ്പല്‍ വൈസ് ചെയര്‍പേഴ്‌സണ്‍ ആര്‍ ഗിരിജ, കൗണ്‍സിലര്‍ എ അബ്ദുല്‍ജലീല്‍, മാധ്യമ പ്രതിനിധികളായ വാഹിദ് കറ്റാനം, എ എം സത്താര്‍, എഇഒ പി രാജേന്ദ്രന്‍, മനു ആര്‍, പബ്ലിസിറ്റി കണ്‍വീനര്‍ അനസ് എം അഷ്‌റഫ്, പ്രിന്‍സിപ്പല്‍ ബീനകുമാരി, മഠത്തില്‍ മുഹമ്മദ്, എച്ച് എം റഹ്മത്തുന്നിസ സംസാരിച്ചു.
Next Story

RELATED STORIES

Share it