malappuram local

ജില്ലാ സിബിഎസ്ഇ സ്‌കൂള്‍ കലോല്‍സവത്തിന് ഇന്ന് പുത്തനത്താണിയില്‍ തുടക്കം



പുത്തനത്താണി: മൂന്നാമത് മലപ്പുറം ജില്ലാ സിബിഎസ്ഇ സ്‌കൂള്‍ കലോല്‍സവത്തിന് ഇന്ന് പുത്തനത്താണി എംഇഎസ് സെന്‍ട്രല്‍ സ്‌കൂളില്‍ തുടക്കമാവും. മലപ്പുറം സെന്‍ട്രല്‍ സഹോദയയും സിബിഎസ്ഇ സ്‌കൂള്‍ മാനേജ്‌മെന്റ്‌സ് അസോസിയേഷനും സംയുക്തമായി സംഘടിപ്പിച്ചിരിക്കുന്ന കലോല്‍സവത്തിന്റെ ഉദ്ഘാടനം വൈകീട്ട് 4.30 ന്  പ്രഫ.ആബിദ് ഹുസൈന്‍ തങ്ങള്‍ എംഎല്‍എ നിര്‍വഹിക്കും. ദേശീയ ചലച്ചിത്ര അവാര്‍ഡ് ജേതാവ് സുരഭി ലക്ഷ്മി മുഖ്യാതിഥിയായിരിക്കും. എംഇഎസ് സംസ്ഥാന പ്രസിഡന്റ് ഡോ.ഫസല്‍ ഗഫൂര്‍, സിബിഎസ്ഇ മാനേജ്‌മെന്റ്‌സ് അസോസിയേഷന്‍ കേരള ഘടകം പ്രസിഡന്റ് അഡ്വ.ടി പി എം ഇബ്രാഹിംഖാന്‍ എന്നിവര്‍ കലോല്‍സവ സന്ദേശം നല്‍കും. കലോത്സവ ലോഗോ തയ്യാറിക്കിയ തിരൂര്‍ എംഇഎസ് സ്‌കൂളിലെ പത്താംതരം വിദ്യാര്‍ഥിനി മിത്ര സുരേഷിനെ ചടങ്ങില്‍ അനുമോദിക്കും. ജില്ലയിലെ 74 സിബിഎസ്ഇ  സ്‌കൂളുകളിലെ 6200 വിദ്യാര്‍ഥികളാണ് മൂന്ന് ദിനങ്ങളിലായി  നടക്കുന്ന കലോല്‍സവത്തില്‍  മാറ്റുരക്കുക. പത്ത് വേദികളില്‍ നാല് കാറ്റഗറിയിലായി  157 ഇനങ്ങളിലാണ് മല്‍സരങ്ങള്‍. കലോല്‍സവം വിളംബരം ചെയ്ത് ഇന്നലെ വൈകുന്നേരം പുത്തനത്താണിയില്‍ സാംസ്‌കാരിക ഘോഷയാത്ര നടന്നു. വിവിധ സ്‌കൂളുകളിലെ വിദ്യാര്‍ഥികളും അധ്യാപകരും രക്ഷിതാക്കളും സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖരും ഘോഷയാത്രയില്‍ പങ്കാളികളായി. നിശ്ചല ദൃശ്യങ്ങള്‍, നാടന്‍ കലകള്‍, ബാന്‍ഡ് വാദ്യം എന്നിവ ഘോഷയാത്രക്ക് കൊഴുപ്പേകി.ഘോഷയാത്ര സിബിഎസ്ഇ മാനേജ്‌മെന്റ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് എ മൊയ്തീന്‍ കുട്ടി ഫഌഗ് ഓഫ് ചെയ്തു. സഹോദയ പ്രസിഡന്റ് നൗഫല്‍ പുത്തന്‍പീടിയേക്കല്‍, സെക്രട്ടറി  സി സി അനീഷ് കുമാര്‍, എസ് എം എ സെക്രട്ടറി മജീദ് ഐഡിയല്‍, ജനറല്‍ കണ്‍വീനര്‍ പി.ജനാര്‍ദനന്‍, സ്വാഗതസംഘം  ചെയര്‍മാന്‍ കെ.ഉണ്ണിന്‍, എം ഇ എസ് സെക്രട്ടറി ചേക്കു ഹാജി, പത്മകുമാര്‍, ഡോ.നിസാബ് എന്നിവര്‍ നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it