palakkad local

ജില്ലാ ശാസ്‌ത്രോല്‍സവത്തിന് ഒറ്റപ്പാലത്ത് തുടക്കം



ഒറ്റപ്പാലം:  ജില്ലാ ശാസ്‌ത്രോല്‍സവത്തിന് ഒറ്റപ്പാലം എന്‍എസ്എസ്‌കെപിടി എച്ച്എസ്എസ്, എല്‍എസ്എന്‍ജിഎച്ച്എസ്എസ് സ്‌കൂളുകളില്‍ തുടക്കമായി. ശാസ്ത്ര കൗതുകവും, ബോധവും കുട്ടികളിലും മുതിര്‍ന്നവരിലും ഉണ്ടാക്കാന്‍ ലക്ഷ്യം വെക്കുന്നതാകണം ശാസ്ത്രമേളകളെന്ന് എം ബി രാജേഷ് എംപി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. ശാസ്‌ത്രോത്സവത്തിന്റെ ലക്ഷ്യം വിജയികള്‍ക്ക് ഗ്രേസ് മാര്‍ക്ക് കിട്ടുക എന്നത് മാത്രമാകരുത്. എല്ലാ കാലത്തും ചോദ്യമുയര്‍ത്തുകയും സന്ദേഹം പ്രകടിപ്പിക്കുകയും വിമര്‍ശനങ്ങള്‍ ഉന്നയിക്കുകയും ചെയ്ത് കൊണ്ടിരുന്ന ആളുകള്‍ക്ക് ജീവന്‍ തന്നെ വിലയായി നല്‍കേണ്ടി വന്നിട്ടുണ്ട്. ധാബോല്‍ക്കര്‍, കല്‍ബുര്‍ഗി, ഗൗരി ലങ്കേഷ് തുടങ്ങി നിരവധിപേര്‍ ശാസ്ത്രബോധം ഉയര്‍ത്തപ്പിടിച്ചവരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പി ഉണ്ണി എംഎല്‍എ അധ്യക്ഷനായി. വിദ്യാഭ്യാസ ഉപഡയറക്ടര്‍ പി കൃഷ്ണന്‍ പതാക ഉയര്‍ത്തി.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ് ശിവരാമന്‍, നഗരസഭ സ്ഥിരംസമിതി അധ്യക്ഷരായ ബി സുജാത, ഇ പ്രഭാകരന്‍, അംഗങ്ങളായ പി എം എ ജലീല്‍, ടിപി പ്രദീപ്കുമാര്‍, വി എസ് കൃഷ്ണകുമാരി ടീച്ചര്‍, ഷൈല റാം, ഉബൈദുല്ല, ഡിഇഒ ടി എന്‍ അംബികവല്ലി, പി ശ്രീകുമാര്‍, എല്‍ആര്‍ ഹേമ, സിസ്റ്റര്‍ ഐഡാ റോസ്‌ബെല്‍, അമൃത സംസാരിച്ചു. എന്‍ എം നാരായണന്‍ നമ്പൂതിരി, സി എം അലി, പ്രവര്‍ത്തി പരിചയ മേളയിലെ തല്‍സമയ മല്‍സരങ്ങളും ഐടി മേളയിലെ മള്‍ട്ടിമീഡിയ പ്രസന്റേഷന്‍, വെബ്‌പേജ് ഡിസൈനിങ്ങ്,ക്വിസ് എന്നീ ഇനങ്ങള്‍ എല്‍എസ്എന്‍ജിഎച്ച്എസ്എസ്സിലും സാമൂഹ്യ ശാസ്ത്രമേളയിലെ പ്രാദേശിക ചരിത്ര രചന, അറ്റ്‌ലസ് നിര്‍മാണം, പ്രസംഗം, ക്വിസ് എന്നിവയും ഗണിത ശാസ്ത്രമേളയും  എന്‍എസ്എസ്‌കെപിടി സ്‌കൂളിലും നടന്നു. ശാസ്ത്രമേളയും പ്രവൃത്തി പരിചയ പ്രദര്‍ശന മത്സരങ്ങളും സാമൂഹ്യ ശാസ്ത്ര മേളയിലെയും ഐടി മേളയിലെയും മറ്റുമല്‍സരങ്ങളും ഇന്നു നടക്കും. ഇന്നുവൈകീട്ട് 4 ന് നടക്കുന്ന സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ:കെ ശാന്തകുമാരി ഉദ്ഘാടനം ചെയ്യും. വിദ്യാഭ്യാസസ്ഥിരം  സമിതി അധ്യക്ഷ കെ ബിനുമോള്‍, നഗരസഭ ഉപാധ്യക്ഷ കെ രത്‌നമ്മ എന്നിവര്‍ സമ്മാനദാനം നിര്‍വഹിക്കും.
Next Story

RELATED STORIES

Share it