Kottayam Local

ജില്ലാ ശാസ്ത്രമേള സമാപിച്ചു



ഈരാറ്റുപേട്ട: രാജ്യത്തിന്റെ ശാസ്ത്ര മുന്നേറ്റങ്ങളില്‍ ഭാഗവാക്കാകാന്‍ നിരവധി കുരുന്നുകള്‍ സജ്ജരാണെന്ന് വിളിച്ചറിയിച്ച് കോട്ടയം റവന്യൂ ജില്ലാ ശാസ്ത്രമേളയ്ക്ക് സമാപനമായി. ഐടി ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 46 പോയിന്റും ഹൈസ്‌കൂള്‍ വിഭാഗത്തില്‍   59 പോയിന്റും നേടി കോട്ടയം ഈസ്റ്റ് സബ്ജില്ല ഒന്നാം സ്ഥാനത്തെത്തി.യുപി വിഭാഗത്തില്‍ പാലാ സബ് ജില്ല 29 പോയിന്റോടെ ഒന്നാം സ്ഥാനം നേടി. പ്രവര്‍ത്തി പരിചയ മേള എല്‍പി വിഭാഗത്തില്‍  7787 പോയിന്റും യുപി വിഭാഗത്തില്‍  10311 പോയിന്റും നേടി പാലാ സബ്ജില്ലാ  ഒന്നാം സ്ഥാനത്തെത്തി.ഹൈസ്‌കൂള്‍ വിഭാഗത്തില്‍   13673 പോയിന്റും ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍  12421 പോയിന്റും  കരസ്ഥമാക്കി കുറവിലങ്ങാട് സബ്ജില്ലാ ഒന്നാമതെത്തി.സയന്‍സ് മേള എല്‍പി വിഭാഗത്തില്‍  25 പോയിന്റും യുപി വിഭാഗത്തില്‍  56 പോയിന്റും നേടി കോട്ടയം ഈസ്റ്റ് ഒന്നാമതായി.ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ഈരാറ്റുപേട്ട സബ് ജില്ല 52 പോയിന്റോടെ ഒന്നാം സ്ഥാനം നേടിയപ്പോള്‍ ഹയര്‍ സെക്കന്‍ഡറിയില്‍ കാഞ്ഞിരപ്പള്ളി സബ് ജില്ല 50 പോയിന്റ് നേടി ഒന്നാം സ്ഥാനത്തെത്തി.സോഷ്യല്‍ സയന്‍സ് മേള എല്‍പി വിഭാഗത്തില്‍ രാമപുരം സബ് ജില്ല 32 പോയിന്റ് നേടി ഒന്നാം സ്ഥാനത്തിനര്‍ഹരായി.യുപി വിഭാഗത്തില്‍ ഈരാറ്റുപേട്ട സബ് ജില്ലാ 32 പോയിന്റോടെ ഒന്നാം സ്ഥാനത്തെത്തി, ഹൈസ്‌കൂള്‍ വിഭാഗത്തില്‍ പാലാ സബ്  ജില്ലാ 58 പോയിന്റോടെ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ഈരാറ്റുപേട്ട സബ് ജില്ലാ 53 പോയിന്റ് നേടി ഒന്നാം സ്ഥാനം സ്വന്തമാക്കി.250 ഇനങ്ങളിലായി നടന്ന  മല്‍രങ്ങളില്‍ 13 ഉപജില്ലകളിലെ സ്‌കൂളുകളില്‍ നിന്നായി 6000 ല്‍ പരം കുട്ടികള്‍ പങ്കെടുത്തു.മുസ്‌ലിം ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ഹയാത്തുദ്ദീന്‍ ഹൈസ്‌കൂള്‍, ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ,സെന്റ് ജോര്‍ജ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളിലാണ് മല്‍സരങ്ങള്‍ അരങ്ങേറിയത്.സമാപന സമ്മേളനം  ഹയാത്തുദ്ദീന്‍ സ്‌കുളില്‍ പി സി ജോര്‍ജ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍ പ്രേം ജി അധ്യക്ഷത വഹിച്ചു. കുഞ്ഞുമോള്‍ സിയാദ്; നിസാര്‍ കുര്‍ബാനി,പി കെ അബ്ദുല്‍ ഷുക്കൂര്‍, ഗീത ആര്‍,ബാബുജി ലൂക്കോസ്, ഹമീന്‍ എം എ എന്നിവര്‍ സംസാരിച്ചു.  പി സി ജോര്‍ജ് എംഎല്‍എ സമ്മാനദാനവും നടത്തി.
Next Story

RELATED STORIES

Share it