kannur local

ജില്ലാ മെഡിക്കല്‍ ഒാഫിസറെ നഴ്‌സുമാര്‍ ഉപരോധിച്ചു

കണ്ണൂര്‍: നഴ്‌സുമാരുടെ ഒഴിവുകള്‍ നികത്താത് കടുത്ത ജോലി ഭാരമുണ്ടാക്കുന്നുവെന്നാരോപിച്ച് ഗവ. നഴ്‌സസ് അസോസിയേഷന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ ഒാഫിസറെ ഉപരോധിച്ചു. മൂന്നുവര്‍ഷത്തോളമായി നിയമനം നടക്കാത്തത് കടുത്ത ജോലി ഭാരമുണ്ടാക്കുകയാണ്.
വര്‍ക്കിങ് അറേഞ്ച്‌മെന്റിലൂടെയാണ് വര്‍ഷങ്ങളായി നഴ്‌സുമാര്‍ ജോലി ചെയ്തു വരുന്നത്. മറ്റു ജില്ലകളിലുള്ള സ്ഥലം മാറ്റം ലഭിച്ചവരെ അടിയന്തരമായി വിടുതല്‍ ചെയ്യണമന്നും യാതൊരു മാനദണ്ഡവുമില്ലാത്ത വര്‍ക്കിങ് അറേഞ്ച്‌മെന്റ് നിര്‍ത്തലാക്കണമെന്നും സമരക്കാര്‍ ആവശ്യപ്പെട്ടു. ജില്ലാപഞ്ചായത്ത് വൈസ്പ്രസിഡന്റ് പി പി ദിവ്യയുടെ നേതൃത്വത്തില്‍ സമരക്കാരുമായി നടന്ന ചര്‍ച്ചയില്‍ ഗ്രേഡ് രണ്ടിന്റെ് നിയമനവുമായി ബന്ധപ്പെട്ട് രണ്ടാഴ്ചക്കുള്ളില്‍ പിഎസ്‌സി ലിസ്റ്റിലുള്ള 11 പേരെ സ്ഥിരം നിയമിക്കാന്‍ തീരുമാനിച്ചു.
വര്‍ക്കിങ് അറേഞ്ച്‌മെന്റിലൂടെ ജോലി ചെയ്യുന്ന 11 പേരില്‍ രണ്ടുപേരെ അടിയന്തിരമായി തിരിച്ചയക്കുകയും ബാക്കിയുള്ള ഒമ്പതു പേരെ പുതിയ നിയമനത്തിന് ശേഷം തിരിച്ചയക്കാനും തീരുമാനമായി. രാഷ്ട്രീയ സ്വസ്ത് ഭാരത് യോജന പ്രകാരം അഞ്ച് നേഴ്‌സുമാരെയും ജില്ലാപഞ്ചായത്തിന്റെ ഡയാലിസിസ് സൊസൈറ്റി വഴി മൂന്ന് നഴ്‌സുമാരെയും നിയമിക്കും. കൂടാതെ മറ്റു ജില്ലയില്‍ നിന്ന് വന്നവര്‍ക്ക് റിലീവിങ് ഓര്‍ഡര്‍ നല്‍കുമെന്നും ചര്‍ച്ചക്ക് ശേഷം പി പി ദിവ്യ അറിയിച്ചു.
കോടതിയുടെ ഉത്തരവ് പ്രകാരമല്ലാതെ ഗ്രേഡ് ഒന്നിന്റെ നിയമനവുമായി ബന്ധപ്പെട്ട് താല്‍ക്കാലികമായി തീരുമാനമുണ്ടാകില്ല. മെഡിക്കല്‍ ഓഫിസര്‍ ഡോ. പി കെ ബേബി, കെജിഎന്‍എ നേതാക്കള്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it