kannur local

ജില്ലാ ഭരണകൂടം പക്ഷപാതപരമായി പെരുമാറുന്നു: സിപിഎം

കണ്ണൂര്‍: എല്‍ഡിഎഫിന് അനുകൂലമാവുന്ന തിരഞ്ഞെടുപ്പ് ജനവിധിയെ ഉദ്യോഗസ്ഥരെ ഉപയോഗിച്ച് അട്ടിമറിക്കാന്‍ ആസൂത്രിത നീക്കം നടത്തുകയാണെന്നും അതുകൊണ്ടൊന്നും എന്‍ഡിഎഫ് വിജയം ഇല്ലാതാക്കാന്‍ കഴിയില്ലെന്നും സിപിഎം സംസ്ഥാന സമിതിയംഗം എം വി ജയരാജന്‍ ആരോപിച്ചു.
പോലിസും ജില്ലാ ഭരണകൂടവും പക്ഷപാതപരമായി പെരുമാറുകയാണ്. ആദ്യം സിപിഎം പ്രവര്‍ത്തകരോട് ഫോട്ടോയുമായി പോലിസ് സ്റ്റേഷനില്‍ ഹാജരാവാനായിരുന്നു ആവശ്യപ്പെട്ടത്. പിന്നീട് ഐഡന്റിറ്റി കാര്‍ഡുമായി ഹാജരാവാണമെന്നായി. ഇതെല്ലാം നിയമവുരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ഉയര്‍ന്ന പോലിസ് മേധാവികളോടും തിരഞ്ഞെടുപ്പ് കമ്മീഷനോടും പരാതിപ്പെട്ടപ്പോള്‍ 11 മണ്ഡലങ്ങളിലുമായി നൂറുകണക്കിന് പ്രവര്‍ത്തകരുടെ പേരില്‍ 107ാം വകുപ്പ് പ്രകാരം കേസെടുക്കാന്‍ ജില്ലാ പോലിസ് മേധാവി നിര്‍ദ്ദേശിക്കുകയാണ് ചെയ്തത്. പോലിസും യുഡിഎഫും രാഷ്ട്രീയം കളിക്കുകയാണ്. ഓപണ്‍ വോട്ട് ചെയ്യുന്നവരുടെ പേരില്‍ കേസെടുക്കുമെന്നും മറ്റുമാണ് ഡിസിസി പ്രസിഡന്റിന്റെ ഭീഷണി. കോണ്‍ഗ്രസ് നേതൃത്വം തയ്യാറാക്കി നല്‍കിയ ലിസ്റ്റില്‍ നിന്നാണ് പോളിങ്ങ് ഡ്യൂട്ടിക്ക് ഉദ്യോഗസ്ഥരെ നിയോഗിക്കുന്നതെന്നും സിപിഎം ആരോപിച്ചു.
Next Story

RELATED STORIES

Share it