malappuram local

ജില്ലാ പോലിസ് മേധാവി അന്വേഷിക്കണം: പട്ടികജാതി - വര്‍ഗ കമ്മീഷന്‍

മലപ്പുറം: പുളിക്കല്‍ സ്വദേശിയായ യുവാവിന്റെ ദുരൂഹ മരണം സംബന്ധിച്ച് അന്വേഷണം നടത്താന്‍ ജില്ലാ പോലിസ് മേധാവിയോട് സംസ്ഥാന പട്ടികജാതി - വര്‍ഗ കമ്മീഷന്‍ ഉത്തരവിട്ടു. പുളിക്കല്‍ ചെറുകാവ് വെട്ടിക്കാവിലെ സത്യന്റെ മരണം സംബന്ധിച്ച് അന്വേഷണം നടത്താനാണ് കമ്മീഷന്‍ ഉത്തരവിട്ടത്.
സത്യന്റെ സഹോദരി സുമതി നല്‍കിയ പരാതിയിലാണ് നടപടി. വീടനടുത്ത് ആളൊഴിഞ്ഞ പറമ്പിലാണ് സത്യന്റെ മൃതദേഹം കണ്ടത്. മരണത്തില്‍ അസ്വാഭാവികതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സഹോദരിയുടെ പരാതി. മഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികില്‍സ ലഭിക്കാതെ അമ്മയും കുഞ്ഞും മരണപ്പെട്ടെന്ന പരാതിയില്‍ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരേ നടപടി സ്വീകരിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. 2017 ലാണ് കേസിനാസ്പദമായ സംഭവം.
സംഭവത്തില്‍ മെഡിക്കല്‍ കോളജ് സുപ്രണ്ടിനോടും ജില്ലാ മെഡിക്കല്‍ ഓഫിസറോടും കമ്മീഷന്‍ റിപോര്‍ട്ട് തേടിയിരുന്നു. ഈ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സമഗ്ര അന്വേഷണത്തിനായി സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്.
എടവണ്ണ ബീമ്പുംകുഴി മുതുവാന്‍ കോളനിയിലെ കുടുംബങ്ങള്‍ക്ക് പതിച്ച് നല്‍കിയ ഭൂമി തട്ടിയെടുത്തെന്ന പരാതി അന്വേഷിക്കാന്‍ ജില്ലാ കലക്ടറോട് ആവശ്യപ്പെട്ടു. കോളനിയിലെ 30 കുടുംബങ്ങള്‍ക്കായി പതിച്ച് നല്‍കിയ 125 ഏക്കര്‍ ഭൂമി ചിലര്‍ തട്ടിയെടുത്തെന്നായിരുന്നു പരാതി.
125 ഏക്കര്‍ ഭൂമിയുണ്ടായിരുന്നത് അന്യാധീനപ്പെട്ട് നിലവില്‍ 30 ഏക്കര്‍ മാത്രമാണുള്ളതെന്നും പരാതിയില്‍ പറയുന്നു. വനാവകാശ നിയമപ്രകാരം കോളനിവാസികള്‍ക്ക് സര്‍ക്കാര്‍ പതിച്ച് നല്‍കിയ ഭൂമിയാണിത്. കരുവാരക്കുണ്ട് പുറ്റളക്കോടില്‍ ജില്ലാ കലക്ടര്‍ പതിച്ച് നല്‍കിയ ഭൂമി വനം വകുപ്പ് നല്‍കുന്നില്ലെന്ന പരായിലും അന്വേഷണം നടത്താന്‍ കമ്മീഷന്‍ ഉത്തരവിട്ടിട്ടുണ്ട്.
68 പരാതികളാണ് കമ്മീഷന് മുമ്പില്‍ വന്നത്. ഇതില്‍ 51 എണ്ണം തീര്‍പ്പാക്കി. പുതിയ 35 പരാതികളും ലഭിച്ചു.
പട്ടികജാതി - ഗോത്രവര്‍ഗ കമ്മീഷന്‍ ചെയര്‍മാന്‍ ബി എസ് മാവോജി, അംഗങ്ങളായ എസ് അജയകുമാര്‍, അഡ്വ. പി കെ സിജ, എഡിഎം വി രാമചന്ദ്രന്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it