Kottayam

ജില്ലാ പോലിസിന്റെ ലഹരി വിരുദ്ധ കാംപയിന് ഇന്ന് തുടക്കമാവും

കോട്ടയം: ജില്ലാ പോലിസിന്റെ ആന്റി ഡ്രഗ്‌സ് കാംപയിന് ഇന്നു തുടക്കമാവും. സ്റ്റുഡന്റ്‌സ് പോലിസ് കാഡറ്റ്, ഓപറേഷന്‍ ഗുരുകുലം, സേഫ് കാംപസ് ക്ലീന്‍ കാംപസ് എന്നിവ സംയുക്തമായാണു പദ്ധതി നടപ്പാക്കുന്നത്. എല്ലാ പോലിസ് സ്റ്റേഷനുകളിലും എന്‍.ഡി.പി.എസ് സംബന്ധിച്ച കേസുകള്‍ കണ്ടെത്തുന്നതിലേക്കു സ്‌പെഷ്യല്‍ ഓപറേഷന്‍ ഗ്രൂപ്പ് എന്ന പേരില്‍ ഒരു പ്രത്യേക വിഭാഗം രൂപീകരിച്ചിട്ടുണ്ട്. ഈ വിഭാഗത്തില്‍ നിയോഗിക്കപ്പെട്ടിട്ടുള്ള ഉദ്യോസ്ഥര്‍ സ്‌കൂളുകള്‍, കോളജുകള്‍, മറ്റ് പൊതുസ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ സ്ഥിരമായി സന്ദര്‍ശിച്ച് വിവരശേഖരണം നടത്തും. ലഹരി വിരുദ്ധ ബോധവല്‍ക്കരണത്തിനായി ക്ലാസുകള്‍, വീഡിയോ പ്രദര്‍ശനങ്ങള്‍, സെമിനാറുകള്‍ എന്നിവ എല്ലാ സ്‌കൂളുകളിലും കോളജുകളിലും ജില്ലാ പോലിസ് മേധാവി, ഡപ്യൂട്ടി പോലിസ് സൂപ്രണ്ടുമാര്‍, ജില്ലയിലെ മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കും.

ജില്ലയിലെ വിവിധ റസിഡന്റ് അസോസിയേഷനുകളെ കൂടി ഉള്‍പ്പെടുത്തി വിവരശേഖരണം നടത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. ട്രാഫിക് നിയമങ്ങള്‍ അനുസരിക്കുന്നതിനും അതുവഴി റോഡ് അപകടങ്ങള്‍ ഒഴിവാക്കുന്നതിലേക്കുമായി ഒരുദിവസത്തെ ബോധവല്‍ക്കരണ പരിപാടിയും നടത്തും. രാവിലെ ഒമ്പതിന് തിരുനക്കര മൈതാനത്ത് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. രാവിലെ ഒമ്പതിന് പരിപാടികള്‍ ആരംഭിക്കും. ജില്ലാ പോലിസ് മേധാവി എസ് സതീഷ് ബിനോ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മല ജിമ്മി, ഐ.ജി.പി കൊച്ചി റേഞ്ച് ഓഫിസര്‍ എം അര്‍ അജിത്കുമാര്‍, മുനിസിപ്പല്‍ ചെയര്‍മാന്‍ കെ ആര്‍ ജി വാര്യര്‍, ഡിവൈ.എസ്.പി വി അജിത്, കോട്ടയം ഡി.ഡി. ഇ പോള്‍ പി പി, എ.ഡി.സി ജനറല്‍ മുഹമ്മദ് ജാ, ഡിവൈ.എസ്.പി എസ് ബി രമേശ് കുമാര്‍, വൈസ്റ്റ് സി.ഐ ഗിരീഷ് പി സാരഥി, കോട്ടയം ഈസ്റ്റ് സി.ഐ ഗിരീഷ് പി സാരഥി സംസാരിക്കും. താഴെ പറയുന്ന ഹെല്‍പ് ലൈന്‍ ഇന്‍ഫര്‍മേഷന്‍ നമ്പരുകളില്‍ പൊതുജനങ്ങള്‍ക്ക് വിവരങ്ങള്‍ കൈമാറുന്നതാണ്.

വനിതാ സെല്‍ 1091, ഡെപ്യൂട്ടി പോലിസ് സൂപ്രണ്ട് കോട്ടയം 9497990050,ഡപ്യൂട്ടി പോലിസ് സുപ്രണ്ട് പാലാ 9797990051, ഡെപ്യൂട്ടി പോലിസ് സുപ്രണ്ട് ചങ്ങനാശ്ശേരി, 9497961 631. ഡെപ്യൂട്ടി പോലിസ് സുപ്രണ്ട് കാഞ്ഞിരപ്പള്ളി 9497990052, കണ്‍ട്രോള്‍ റൂം കോട്ടയം  100.
Next Story

RELATED STORIES

Share it