Idukki local

ജില്ലാ പട്ടയമേള ബഹിഷ്‌കരിക്കാന്‍ യുഡിഎഫ് തീരുമാനം



തൊടുപുഴ:പട്ടയമേള ബഹിഷ്‌കരിക്കാന്‍ യുഡിഎഫ് തീരുമാനം.തൊടുപുഴ രാജീവ് ഭവനില്‍ ചേര്‍ന്ന ജില്ലാ യുഡിഎഫ് നേതൃയോഗമാണ് ഈ തീരുമാനമെടു്ത്തത്.കട്ടപ്പനയില്‍ 21നാണ് പട്ടയമേള.അപേക്ഷിച്ചവര്‍ക്കെല്ലാം പട്ടയം നല്‍കുമെന്ന് വാഗ്ദാനം ചെയ്ത് അധികാരത്തില്‍ വന്ന ഇടതുസര്‍ക്കാര്‍ കഴിഞ്ഞ ഒരു വര്‍ഷത്തില്‍ ഒരാള്‍ക്കു പോലും പട്ടയം നല്‍കിയില്ല. ഇത് കടുത്ത ജനവഞ്ചനയും വാഗ്ദാന ലംഘനവുമാണ്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 43,699 പേര്‍ക്ക് പട്ടയം നല്‍കി.യുഡിഎഫ് സര്‍ക്കാരിന്റെ ഭരണ കാലത്ത് നടപടികള്‍ പൂര്‍ത്തിയാക്കിയ അപേക്ഷകര്‍ക്കു മാത്രമാണ് 21ന് പട്ടയമേളയില്‍ പട്ടയം നല്‍കുന്നത്.എല്‍ഡിഎഫ് അധികാരത്തില്‍ വന്ന ശേഷം പട്ടയത്തിനായുള്ള ഒരു അപേക്ഷയില്‍ പോലും മേല്‍ നടപടികള്‍ കൈക്കൊണ്ടിട്ടില്ല. പത്തു ചെയിന്‍ മേഖലയിലും ഉപേക്ഷിക്കപ്പെട്ട പദ്ധതി പ്രദേശങ്ങളിലും പട്ടയം നല്‍കുന്നതിന് യു ഡി എഫ് സര്‍ക്കാര്‍ തുടങ്ങി വച്ച നടപടികള്‍ ഉപേക്ഷിക്കപ്പെട്ടു. ജില്ലയിലെ ഭൂമിപതിവ് ഓഫീസുകളുടെ പ്രവര്‍ത്തനം മരവിപ്പിച്ച് അര്‍ഹതപ്പെട്ടവര്‍ക്ക് പട്ടയം നിഷേധിച്ച സര്‍ക്കാര്‍ ജനങ്ങളോട് കൊടിയ വഞ്ചനയാണ് കാണിച്ചത്. പിണറായി സര്‍ക്കാരിന്റെ ജനവഞ്ചനയില്‍ പ്രതിഷേധിച്ചാണ് പട്ടയമേള ബഹിഷ്‌കരിക്കുന്നത്.1964ലെ ഭൂമി പതിവ് ചട്ടങ്ങള്‍ ഭേദഗതി ചെയ്യണമന്ന ആവശ്യവും പിണറായി സര്‍ക്കാര്‍ അംഗീകരിച്ചില്ല. പട്ടയം നല്‍കുന്നതിനുള്ള വരുമാനപരിധി ഒഴിവാക്കണമെന്ന ജനങ്ങളുടെ ആവശ്യവും സര്‍ക്കാര്‍ അംഗീകരിക്കാത്തത് പ്രതിഷേധാര്‍ഹമാണ്. നിലവില്‍ 1964-ലെ ഭൂമി പതിവ് ചട്ടങ്ങള്‍ പ്രകാരം പട്ടയം നല്‍കുന്ന വസ്തുവില്‍ വീടു വച്ച് താമസിക്കുന്നതിനും കൃഷി ചെയ്യുന്നതിനും മാത്രമേ അനുവാദമുള്ളു. ജനങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിനാവശ്യമായ നിര്‍മ്മിതികള്‍ അനുവദിക്കുന്ന തരത്തിലുള്ള ഭേദഗതികള്‍ ആവശ്യമാണെന്ന് ജില്ലാ ചെയര്‍മാന്‍ അഡ്വ. എസ് അശോകനും കണ്‍വീനര്‍ ടി എം സലീമും ചൂണ്ടിക്കാട്ടി.
Next Story

RELATED STORIES

Share it