malappuram local

ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന് ഊഷ്മള യാത്രയയപ്പ്

മലപ്പുറം: അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കി മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുഹ്‌റ മമ്പാടിന് സെക്രട്ടറിയും ജീവനക്കാരും ഊഷ്മളമായ യാത്രയയപ്പ് നല്‍കി. നാളെ മുതല്‍ ജില്ലാ പഞ്ചായത്ത് ഭരണം സെക്രട്ടറിയടക്കമുള്ള ഉദ്യോഗസ്ഥര്‍ ഏറ്റെടുക്കും. പ്രസിഡന്റിന്റെ ചേമ്പറില്‍ നടന്ന യാത്രയപ്പ് യോഗം സെക്രട്ടറി എ അബ്ദുള്‍ ലത്തീഫ് നിയന്ത്രിച്ചു. എക്‌സി. എന്‍ജിനീയര്‍ മുഹമ്മദ് ബഷീര്‍, ഫൈനാന്‍സ് ഓഫിസര്‍ മന്‍സൂര്‍ ഹുസൈന്‍, അക്ഷയ സെക്രട്ടറി മുഹമ്മദ് ബഷീര്‍, സൂപ്രണ്ടുമാരായ മുഹമ്മദ്ഷൗകത്ത്, കൃഷ്ണകുമാര്‍, എന്‍ജിനീയര്‍ അസ്‌ലഹ്, ഡിവിഷനന്‍ അക്കൗണ്ടന്റ് പ്രകാശന്‍ സംസാരിച്ചു.
ഉദ്യോഗസ്ഥര്‍ കഴിഞ്ഞ 5 വര്‍ഷം തനിക്ക് തന്ന സഹകരണത്തിന് പ്രസിഡന്റ് സുഹ്‌റ മമ്പാട് തന്റെ വികാര നിര്‍ഭരമായ മറുപടി പ്രസംഗത്തില്‍ നന്ദി പറഞ്ഞു. സെക്രട്ടറിയും ഉദ്യോഗസ്ഥരും പ്രസിഡന്റിനെ അനുഗമിച്ച് യാത്രയാക്കി.
Next Story

RELATED STORIES

Share it