kannur local

ജില്ലാ പഞ്ചായത്ത് പിടിക്കാന്‍ അടവുകളുമായി മുന്നണികള്‍

കണ്ണൂര്‍: തിരഞ്ഞെടുപ്പ് ചരിത്രം പരിശോധിച്ചാല്‍ ജില്ലയുടെ ചായ്‌വ് ഇടതുപക്ഷത്തോടൊപ്പമാണ്. എന്നാല്‍ ഇക്കുറി ജില്ലാ പഞ്ചായത്തില്‍ പോരാട്ടം പൊടിപാറുമെന്നുറപ്പ്. അത്രയ്ക്കുണ്ട് വീറുവാശിയും എല്ലാ ഡിവിഷനുകളിലും. പ്രചാരണത്തിലും മുന്നണികള്‍ ഇഞ്ചോടിഞ്ച് പൊരുതുകയാണ്. ഫസല്‍വധ ഗൂഢാലോചനക്കേസ് പ്രതി കാരായി രാജന്റെ സ്ഥാനാര്‍ഥിത്വമാണ് ആദ്യത്തെ ചര്‍ച്ചാവിഷയം. ഇതുസംബന്ധിച്ച രാഷ്ട്രീയവിവാദങ്ങളും വിമര്‍ശനങ്ങളും ഇപ്പോഴും നിലച്ചിട്ടില്ല. നിലവില്‍ ജില്ലാ പഞ്ചായത്തില്‍ എല്‍ഡിഎഫിനാണ് മേല്‍ക്കൈ.
2010ലെ തിരഞ്ഞെടുപ്പില്‍ മൊത്തം 26 ഡിവിഷനുകളില്‍ 20 എണ്ണവും എല്‍ഡിഎഫിനായിരുന്നു. ഇക്കുറി കോര്‍പറേഷന്‍ രൂപീകരണത്തോടെ ജില്ലാ പഞ്ചായത്ത് ഡിവിഷനുകളുടെ എണ്ണം 24 ആയി ചുരുങ്ങി. ഇത്തവണയും സീറ്റ് നിലയില്‍ കാര്യമായ മാറ്റങ്ങളുണ്ടാവാന്‍ സാധ്യതയില്ല. എങ്കിലും യുഡിഎഫ് തികഞ്ഞ പ്രതീക്ഷയിലാണ്. പരമാവധി സീറ്റുകള്‍ നേടുക എന്നതാണ് ഇവരുടെ ലക്ഷ്യം. ഇതിനായി യുവനിരയെ ആണ് കൂടുതലാ യും ഇറക്കിയിട്ടുള്ളത്.
Next Story

RELATED STORIES

Share it