ernakulam local

ജില്ലാ പഞ്ചായത്ത്, കൊച്ചി നഗരസഭ എല്‍.ഡി.എഫ്. സീറ്റ് വിഭജനം പൂര്‍ത്തിയായി

കൊച്ചി: ജില്ലാ പഞ്ചായത്തിലെയും കൊച്ചി നഗരസഭയിലെയും എല്‍.ഡി.എഫ്. സീറ്റ് വിഭജനം പൂര്‍ത്തിയായി. ജില്ലാ പഞ്ചായത്തിലെ 27 ഡിവിഷനുകളില്‍ 17 എണ്ണത്തില്‍ സി.പി.എമ്മും അഞ്ചിടത്ത് സി.പി.ഐയും മല്‍സരിക്കും. എന്‍.സി.പി രണ്ടുസീറ്റിലും ജനതാദള്‍ എസ്, കോണ്‍ഗ്രസ് എസ്, കേരള കോണ്‍ഗ്രസ് എന്നീ പാര്‍ടികള്‍ ഓരോ സീറ്റിലും മല്‍സരിക്കും. കൊച്ചി നഗരസഭയിലെ 74 ഡിവിഷനുകളില്‍ സി.പി.എം 58,— സി.പി.ഐ -8, ജനതാദള്‍ എസ് -2, എന്‍.സി.പി -3, കോണ്‍ഗ്രസ് എസ് -1 എന്നിങ്ങനെ ഘടകകക്ഷികളും എല്‍.ഡി.എഫുമായി സഹകരിക്കുന്ന ഐ.എന്‍.എല്‍, സി.പി.ഐ (എം.എല്‍) പാര്‍ടികള്‍ ഓരോ സീറ്റിലും മല്‍സരിക്കും. ഭൂരിഭാഗം മുനിസിപ്പാലിറ്റികളിലും, ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളിലും സീറ്റുവിഭജനം പൂര്‍ത്തിയായതായും രണ്ടുദിവസത്തിനുള്ളില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുമെന്നും എല്‍.ഡി.എഫ് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.ജില്ലാ പഞ്ചായത്ത് ഡിവിഷനുകളായ  ചെറായി, മൂത്തകുന്നം, മലയാറ്റൂര്‍, കോടനാട്, പുല്ലുവഴി, ഭൂതത്താന്‍കെട്ട്, നേര്യമംഗലം, വാരപ്പെട്ടി, ആവോലി, ഉദയംപേരൂര്‍, മുളന്തുരുത്തി, കുമ്പളങ്ങി, പുത്തന്‍കുരിശ്, നെടുമ്പാശേരി, കടുങ്ങല്ലൂര്‍, കോട്ടുവള്ളി, വല്ലാര്‍പാടം എന്നിവടങ്ങളില്‍ സി.പി.എം ഉം കാലടി, വാളകം, പാമ്പാക്കുട, എടത്തല, ആലങ്ങാട് എന്നിവടങ്ങളില്‍ സി.പി.ഐ യും വെങ്ങോല, കീഴ്മാട് എന്നിവടങ്ങളില്‍ എന്‍.സി.പി യും കറുകുറ്റിയില്‍ ജനതാദളും വൈപ്പിനില്‍ കോണ്‍ഗ്രസ് (എസ്) ഉം കോലഞ്ചേരിയില്‍ കേരള കോണ്‍ഗ്രസും മല്‍സരിക്കും.കൊച്ചി കോര്‍പറേഷനില്‍ സി.പി.എം 58 ഡിവിഷനുകളില്‍ മല്‍സരിക്കും ഇതില്‍ കോന്തുരുത്തി ഡിവിഷനില്‍ പൊതുസ്വതന്ത്രനാകും ജനവിധി തേടുകയെന്ന് ജില്ലാ സെക്രട്ടറി പി രാജീവ് പറഞ്ഞു. മട്ടാഞ്ചേരി (8), പെരുമ്പടപ്പ് (17), പാലാരിവട്ടം (43), വൈറ്റില ജനത (52), എറണാകുളം സൗത്ത് (62), അയ്യപ്പന്‍കാവ് (68), പൊറ്റക്കുഴി (72), പച്ചാളം (73) എന്നിവടങ്ങളില്‍ സി.പി.ഐയും ഫോര്‍ട്ട്‌കൊച്ചി (1), മുണ്ടംവേലി (22), തൃക്കണാര്‍വട്ടം (69) എന്നിവടങ്ങളില്‍ എന്‍.സി.പിയും ഫോര്‍ട്ട്‌കൊച്ചി വെളി (27), വടുതലവെസ്റ്റ് (31) എന്നിവടങ്ങളില്‍ ജനതാദള്‍ (എസ്) ഉം ഇടക്കൊച്ചി നോര്‍ത്ത് (15) ല്‍ കോണ്‍ഗ്രസ് (എസ്) ഉം  കല്‍വത്തി (2)യില്‍ ഐ.എന്‍.എല്‍ ഉം പനയപ്പിള്ളി (8)യില്‍ സി.പി.ഐ (എം.എല്‍) ഉം മല്‍സരിക്കും. കൊച്ചി കോര്‍പറേഷന്‍ എല്‍.ഡി.എഫ് പ്രകടനപത്രികകയ്ക്ക് ഈ മാസം 11ന് അന്തിമരൂപമാകും. മഹാരാജാസ് കോളജ് ഓഡിറ്റോറിയത്തില്‍ രാവിലെ പത്തിന് ചേരുന്ന ജനസഭയാകും പ്രകടനപത്രികക്ക് രൂപംനല്‍കുക. രാവിലെ പത്തിന് ഡോ. ടി എം തോമസ് ഐസക് എം.എല്‍.എ ജനസഭ ഉദ്ഘാടനംചെയ്യും. കോര്‍പറേഷന്‍ സ്ഥാനാര്‍ഥികളെ യോഗത്തില്‍ പ്രഖ്യാപിക്കും. എല്‍.ഡി.എഫ് കോര്‍പറേഷന്‍ തിരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ 16ന് വൈകിട്ട് അഞ്ചിന് ടൗണ്‍ഹാളില്‍ ചേരും. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനംചെയ്യും.
Next Story

RELATED STORIES

Share it