wayanad local

ജില്ലാ പഞ്ചായത്ത് ഓഫിസില്‍ പരാതിപ്പെട്ടി സ്ഥാപിച്ചു



കല്‍പ്പറ്റ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനും  കൂടുതല്‍ സുതാര്യതയും പൊതുജന പങ്കാളിത്തവും ഉറപ്പുവരുത്തുന്നതിനുമായി പരാതിപ്പെട്ടി സ്ഥാപിക്കുന്നു. പൊതുജനങ്ങള്‍ക്ക് നിര്‍ദേശങ്ങളും അഭിപ്രായങ്ങളും പരാതിപ്പെട്ടിയില്‍ നിക്ഷേപിക്കാം. ജില്ലാ പഞ്ചായത്തില്‍ സ്ഥാപിച്ച പരാതിപ്പെട്ടിയുടെ താക്കോല്‍ കൈമാറ്റം സെക്രട്ടറി വി സി രാജപ്പന്‍ നിര്‍വഹിച്ചു.  റീജ്യനല്‍ പെര്‍ഫോമന്‍സ് ഓഡിറ്റ് ഓഫിസര്‍ പി അഹമ്മദ് ബഷീര്‍ ഏറ്റുവാങ്ങി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരി, വൈസ് പ്രസിഡന്റ് പി കെ അസ്മത്ത്, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ കെ മിനി, പി കെ അനില്‍കുമാര്‍, അനില തോമസ്, എ ദേവകി, മെംബര്‍മാരായ പി ഇസ്മായില്‍, അഡ്വ. ഒ ആര്‍ രഘു, ജില്ലാ പഞ്ചായത്ത് ജീവനക്കാര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it