palakkad local

ജില്ലാ പഞ്ചായത്ത്: അഡ്വ. കെ ശാന്തകുമാരി പ്രസിഡന്റ്

പാലക്കാട്: ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി അഡ്വ. കെ ശാന്തകുമാരിയേയും വൈസ്പ്രസിഡന്റായി ടി കെ നാരായണദാസിനേയും തിരഞ്ഞെടുത്തു. 30 ഡിവിഷനുകളുള്ള സി പി എമ്മിലെ അംഗങ്ങളാണ് ഇരുവരും. അതേസമയം തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിലെ ഒരംഗം പങ്കെടുത്തില്ല.
ജില്ലാ കലക്ടറും വരണാധികാരിയുമായ പി മേരികുട്ടി തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ തുടങ്ങിയപ്പോള്‍ അഡ്വ. കെ ശാന്തകുമാരിയെ അട്ടപ്പാടിയില്‍നിന്നുളള സിപിഐയിലെ അംഗം സി രാധാകൃഷ്ണന്‍ നാമനിര്‍ദേശം ചെയ്തു. കടമ്പഴിപ്പുറത്തു നിന്നുളള പി ശ്രീജ നാമനിര്‍ദേശത്തെ പിന്‍താങ്ങി. അതേസമയം തിരുവേഗപ്പുറയില്‍ നിന്ന് ജയിച്ച സ്ഥാനാര്‍ഥി ഇന്ദിര ടീച്ചറുടെ പേര് കാഞ്ഞിരപ്പുഴയില്‍ നിന്നുള്ള സി അച്യുതന്‍ യുഡിഎഫിനായി നിര്‍ദേശിച്ചു. ഇതിനെ കൊടുവായൂരില്‍ നിന്നുള്ള എന്‍ എസ് ശില്‍പ പി ന്താങ്ങി. പ്രസിഡന്റ് സ്ഥാനത്തേക്ക് മല്‍സരം നടന്നപ്പോള്‍ 26 -മൂന്ന് വോട്ടില്‍ ശാന്തകുമാരി വിജയിക്കുകയായിരുന്നു. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ടി ലീല മാധവന്‍ പങ്കെടുത്തില്ല.
വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ സിപിഎമ്മിലെ ടി കെ നാരാണദാസ് മൂന്നിനെതിരെ 26 വോട്ട് നേടി ജയിച്ചു. നാരാണദാസിനെ മീനാക്ഷിപുരത്തുനിന്നുള്ള അഡ്വ. കെ മുരുകദാസ് നിര്‍ദേശിച്ചു. കൊടുന്തിരപ്പുള്ളിയിലെ ബിനുമോള്‍ പിന്‍താങ്ങി. എതിര്‍ സ്ഥാനാര്‍ഥിയായി മല്‍സരിച്ച കോണ്‍ഗ്രസ്സിലെ സി അച്യുതനെ ഇന്ദിര ടീച്ചര്‍ നമനിര്‍ദേശം ചെയ്തു. പി ശ്രീജ നിര്‍ദേശത്തെ പിന്‍താങ്ങി.
ജില്ലാ പഞ്ചായത്ത് കൗണ്‍സില്‍ ഹാളില്‍ രാവിലെ 11 ന് പ്രസിഡന്റ് തിരഞ്ഞെടുപ്പും ഉച്ചക്ക് 2ന് വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പും നടന്നു.
തുടര്‍ന്ന് ജില്ലാ വരണാധികാരിയും ജില്ലാ കലക്ടറുമായ പി മേരിക്കുട്ടി മുമ്പാകെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പുതിയ പ്രസിഡന്റ് മുമ്പാകെ പ്രതിജ്ഞ ചൊല്ലിയാണ് വൈസ് പ്രസിഡന്റ് ടി കെ നാരായണദാസ് അധികാരമേറ്റത്. ഇന്ദിര ടീച്ചര്‍ കടുത്ത മല്‍സരത്തിലൂടെയാണ് പ്രസിഡന്റ് സ്ഥാനത്തെത്തിയത്. യുഡിഎഫ് വിമതയായാണവര്‍ മല്‍സരിച്ചത്.
Next Story

RELATED STORIES

Share it