Idukki local

ജില്ലാ പഞ്ചായത്തില്‍ ശീതസമരം



തൊടുപുഴ: ജില്ലാപഞ്ചായത്തില്‍ ശീതസമരം രൂക്ഷമായി.ഉദ്യോഗസ്ഥരും ഭരണസമിതി അംഗങ്ങളും രണ്ട് തട്ടിലായതോടെ ജില്ലാപഞ്ചായത്ത് സെക്രട്ടറിയെ മാറ്റണമെന്നാവശ്യപ്പെട്ട് ഭരണപക്ഷത്തെ ചില അംഗങ്ങള്‍ മുഖ്യമന്ത്രിക്കും പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കും പരാതി നല്‍കി.അതിനിടെ,ജീവനക്കാരുടെ ജോലി തടസ്സപ്പെടുത്തി ഭീഷണിയും അപകീര്‍ത്തി പ്രചരണവും നടത്തിയെന്നാരോപിച്ച് ജനപ്രതിനിധികള്‍ക്കെതിരെ ഉദ്യോഗസ്ഥരും രംഗത്തെത്തി. ജില്ലാപഞ്ചായത്ത് സെക്രട്ടറി അംഗങ്ങളുടെ നിര്‍ദേശങ്ങള്‍ അവഗണിക്കുന്നുവെന്നും മദ്യപിച്ച് ഓഫിസില്‍ പതിവായി എത്തി ഭരണകാര്യങ്ങളില്‍ വീഴ്ചവരുത്തുന്നു തുടങ്ങിയ കാരണങ്ങള്‍ നിരത്തിയാണ് ഭരണപക്ഷത്തിലെ നാല് മെംബര്‍മാര്‍ നേരിട്ട് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്.ജില്ലാപഞ്ചായത്ത് സെക്രട്ടറി സ്ഥിരമായി മദ്യപിച്ച് ഓഫിസില്‍ എത്തുന്നുയെന്ന് പരാതിയില്‍ സൂചിപ്പിച്ചിരുന്നു.അതിന് തെളിവ് തദ്ദേശ സ്വയംഭരണ് പ്രന്‍സിപ്പല്‍ സെക്രട്ടറി ടി കെ ജോസ് ആവശ്യപ്പെട്ടു.എന്നാല്‍ തെളിവുകള്‍ നല്‍കാന്‍ പരാതിക്കാര്‍ക്ക് കഴിഞ്ഞില്ല.സ്ഥിരമായി മദ്യപിച്ച് സെക്രട്ടറി ഓഫിസില്‍ എത്തുന്നുണ്ടെങ്കില്‍ പോലിസില്‍ അറിയിക്കാത്തതെന്തുകൊണ്ടാണെന്ന് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ചോദ്യത്തില്‍ അംഗങ്ങള്‍ക്ക് ഉത്തരം മുട്ടി. ജോയിന്റ് സെക്രട്ടറിയായി സ്ഥാനക്കയറ്റം ലഭിച്ചിട്ടും തലസ്ഥാനത്തേയ്ക്ക് വിളിക്കാതെ ജില്ലാപഞ്ചായത്ത് സെക്രട്ടറിയായി തുടരാന്‍ കട്ടപ്പനക്കാരനായ ഷാജി കെ കുര്യന് സര്‍ക്കാര്‍ അനുമതി നല്‍കുകയായിരുന്നു.സെക്രട്ടറിയുടെ ഭരണത്തില്‍ പ്രതിപക്ഷമായ സി.പി. എമ്മിന് അനുകൂല  നിലപാടാണുള്ളത്.സര്‍ക്കാര്‍ ഉത്തരവുകളും മാനദണ്ഡങ്ങളും അവഗണിച്ച് ചിലര്‍ നടത്തുന്ന ക്രമക്കേടുകളും അഴിമതിയും അനുവദിക്കാതിരുന്നതാണ് തന്നോട് അമര്‍ഷം തോന്നാന്‍ കാരണമെന്ന് സെക്രട്ടറി ഷാജി കെ കുര്യന്‍ പറഞ്ഞു. മദ്യപിച്ച് ഓഫിസില്‍ എത്തിയെന്നാരോപിച്ച് അപകീര്‍ത്തിപ്പെടത്താനുള്ള ശ്രമം നടത്തിയതായി കണ്ടെത്തിയാല്‍ അവര്‍ക്കെതിരെ കോടതിയെ സമീപിക്കുമെന്ന് സെക്രട്ടറി വ്യക്തമാക്കി. ‘ഭരണപക്ഷ അംഗങ്ങളുടെ കൂട്ടായ തീരുമാനപ്രകാരമാണ് സെക്രട്ടറിക്ക് എതിരെ പരാതി നല്‍കിയതെന്നും മദ്യപിച്ച് ഓഫിസില്‍ എത്തുന്നുവെന്ന് പരാതിയില്‍ സൂചിപ്പിച്ചത് ഉള്‍പ്പെടുത്താതെയാണ് പരാതി നല്‍കിയതെന്നും പ്രസിഡന്റ് കൊച്ചുത്രേസ്യ പൗലോസ് പറഞ്ഞു.
Next Story

RELATED STORIES

Share it