kozhikode local

ജില്ലാ പഞ്ചായത്തംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്തു

കോഴിക്കോട്: പുതുതായി തിരഞ്ഞെടുക്കപ്പെട്ട കോഴിക്കോട് ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റു. ജില്ലാ പഞ്ചായത്ത് അങ്കണത്തില്‍ നടന്ന ചടങ്ങില്‍ ജില്ലാ വരണാധികാരി കൂടിയായ കലക്ടര്‍ എന്‍ പ്രശാന്ത് ഭരണസമിതിയിലെ മുതിര്‍ന്ന അംഗമായ എ കെ ബാലന് സത്യവാചകം ചൊല്ലിക്കൊടുത്തു.
തുടര്‍ന്ന് മറ്റംഗങ്ങള്‍ക്ക് എ കെ ബാലന്‍ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അധികാരത്തിലേറുന്ന പുതിയ ഭരണസമിതിയെ ഏറെ പ്രതീക്ഷയോടെയാണ് ജനം ഉറ്റുനോക്കുന്നതെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. ജനങ്ങളുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉണര്‍ന്നുപ്രവര്‍ത്തിക്കാന്‍ പുതിയ ഭരണസമിതിയ്ക്കാവണം. ജില്ലയില്‍ തിരഞ്ഞെടുപ്പ് ഏറെ സമാധാനപരമായിരുന്നുവെന്നും അനിഷ്ടസംഭവങ്ങളോ വിവാദങ്ങളോ ഉണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു.
എംഎല്‍എമാരായ എ കെ ശശീന്ദ്രന്‍, എ പ്രദീപ് കുമാര്‍, ഇ കെ വിജയന്‍, സി മോയിന്‍കുട്ടി, ജില്ലാ പഞ്ചായത്ത് സെക്രട്ടറി എം സലിം, മുന്‍ പ്രസിഡന്റ് കാനത്തില്‍ ജമീല തുടങ്ങിയവര്‍ പങ്കെടുത്തു. തുടര്‍ന്ന് ഭരണസമിതിയുടെ ആദ്യയോഗം ജില്ലാ പഞ്ചായത്ത് ഹാളില്‍ ചേര്‍ന്നു. എഡിഎം ടി ജെനില്‍കുമാര്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി എം സലിം, എ കെ ബാലന്‍ സംസാരിച്ചു. എ ടി ശ്രീധരന്‍ (അഴിയൂര്‍, ജനതാദള്‍ -യു), പി കെ ഷൈലജ (എടച്ചേരി സിപിഎം), അഹമ്മദ് പുന്നക്കല്‍( നാദാപുരം മുസ്‌ലിം ലീഗ്), പി കെ സജിത(മൊകേരി സിപിഎം), പി ജി ജോര്‍ജ്ജ്മാസ്റ്റര്‍ (കുറ്റിയാടി, സിപിഎം), എ കെ ബാലന്‍(പേരാമ്പ്ര, സിപിഎം), നജീബ് കാന്തപുരം( കട്ടിപ്പാറ, മുസ്‌ലിംലീഗ്), ബാബു പറശ്ശേരി (ബാലുശ്ശേരി, സിപിഎം), വി ഡി ജോസഫ് (ഈങ്ങാപ്പുഴ, കോണ്‍ഗ്രസ്), അന്നമ്മ മാത്യു (കോടഞ്ചേരി, കോണ്‍ഗ്രസ്), സി കെ കാസിം (തിരുവമ്പാടി, മുസ്‌ലിംലീഗ്), പി ടി എം ഷറഫുന്നിസ ടീച്ചര്‍ ( ഓമശ്ശേരി , മുസ്‌ലിംലീഗ്), റീന മുണ്ടേങ്ങാട് (ചാത്തമംഗലം, സിപിഐ), സി ഉഷ (പന്തീരാങ്കാവ്, സിപിഎം), പി ഭാനുമതി(കടലുണ്ടി, സിപിഎം), രജനി തടത്തില്‍ (കുന്ദമംഗലം, കോണ്‍ഗ്രസ്), താഴത്തൈയില്‍ ജുമൈലത്ത് (കക്കോടി, സിപിഎം. ), എം എ ഗഫൂര്‍ മാസ്റ്റര്‍ (മടവൂര്‍, മുസ്‌ലിംലീഗ്), വി ഷക്കീല ടീച്ചര്‍ (നരിക്കുനി, കോണ്‍ഗ്രസ്), മുക്കം മുഹമ്മദ് (നന്മണ്ട, എന്‍സിപി), എ എം വേലായുധന്‍ (അത്തോളി, സിപിഎം), ശ്രീജ പുല്ലരിക്കല്‍ (ഉള്ള്യേരി, സിപിഎം ), ശാലിനി ബാലകൃഷ്ണന്‍ (അരിക്കുളം, സിപിഎം), സുജാത മനക്കല്‍ (മേപ്പയ്യൂര്‍, സിപിഎം), എം പി അജിത (പയ്യോളി അങ്ങാടി, ജെഡിയു), ആര്‍ ബാലറാം (മണിയൂര്‍, സിപിഎം ), ടി കെ രാജന്‍ മാസ്റ്റര്‍ (ചോറോട്, സിപിഐ) എന്നിവരാണ് സത്യപ്രതിജ്ഞ ചെയ്തത്.
Next Story

RELATED STORIES

Share it