wayanad local

ജില്ലാ ജലസാക്ഷരതാ കാംപയിന്‍ തുടങ്ങി

കല്‍പ്പറ്റ: സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ ജില്ലയില്‍ ആരംഭിക്കുന്ന ജല സാക്ഷരതാ കാംപയിന്‍ സുല്‍ത്താന്‍ ബത്തേരി ഡയറ്റ് ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെബി നസീമ ഉദ്ഘാടനം ചെയ്തു. 62500 വീടുകളില്‍ കാമ്പയിനിലൂടെ ജലസംരക്ഷണ സന്ദേശം എത്തിക്കും.
ജലത്തിന്റെ ഉപയോഗത്തില്‍ മിതത്വം പാലിച്ചും മരങ്ങള്‍ നട്ടുപിടിപ്പിച്ച് മഴ വെള്ളം ഒഴുകിപോകുന്നത് നിയന്ത്രിച്ചും, ജലസ്രോതസ്സുകള്‍ സംരക്ഷിച്ചും, മഴ വെള്ള സംഭരണി നിര്‍മ്മിച്ചും ജലസംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ ബോധവത്ക്കരണം നടത്തണമെന്ന് പ്രസിഡന്റ് ഓര്‍മ്മിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ആദ്യത്തെ ഔദ്യോഗിക പരിപാടിയായിരുന്നു ഡയറ്റിലേത്. ജില്ലയിലെ പത്താംതരം, ഹയര്‍സെക്കന്ററി തുല്യതാ പഠിതാക്കള്‍ക്കായാണ് ക്ലാസുകള്‍ സംഘടിപ്പിക്കുക. സുല്‍ത്താന്‍ ബത്തേരി നഗരസഭ ചെയര്‍മാന്‍ ടി എല്‍ സാബു അദ്ധ്യക്ഷത വഹിച്ചു.
ജലസംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ജില്ലാ മണ്ണ് സംരക്ഷണ ഓഫിസര്‍ പി യു ദാസ് ക്ലാസെടുത്തു. മനുഷ്യന്റെ ആര്‍ത്തിമൂലമുള്ള ജല ചൂഷണം, മണ്ണെടുപ്പ് എന്നിവ മൂലം ഭൂഗര്‍ഭജലത്തിന്റെ സാന്നിദ്ധ്യം താഴുകയാണെന്നും ഇത് തിരിച്ച് പിടിക്കുന്നതിന് അടിയന്തിര നടപടി ഉണ്ടാകണമെന്നും അദ്ദേഹം ഓര്‍മ്മപ്പിച്ചു.
ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ എ ദേവകി, അംഗം പി ഇസ്മയില്‍, മൂപ്പൈ—നാട് ഗ്രാമ പഞ്ചായത്ത് വൈസ്പ്രസിഡന്റ് പി ഹരിഹരന്‍, ഡയറ്റ് പ്രന്‍സിപ്പാള്‍ ഇ ജെ ലീന, ഹരിത കേരള മിഷന്‍ ജില്ലാ കോ—-ഓര്‍ഡിനേറ്റര്‍ സുധീര്‍ കിഷന്‍, ഡയറ്റ് സീനിയര്‍ ലക്ചറര്‍ സെബാസ്റ്റ്യന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ കെ പി അബ്ദുള്‍ ഖാദര്‍, അസിസ്റ്റന്റ് എഡിറ്റര്‍ എന്‍ സതീഷ് കുമാര്‍,  സാക്ഷരാതാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍മാരായ ഉസ്മാന്‍ ഉപ്പി, ഫിലോമിന കോട്ടത്തറ, സദാനന്ദന്‍ വെണ്ടപ്പിള്ളി, സാക്ഷരതാ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ വി എന്‍ ബാബു, അസി.കോ-ഓര്‍ഡിനേറ്റന്‍ സ്വയ നാസര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it