malappuram local

ജില്ലാ കേരളോല്‍സവത്തിന് തുടക്കം

കരുവാരക്കുണ്ട്: കേരളോല്‍സവത്തിലെ കൂട്ടായ്മകള്‍ പരസ്പര സൗഹാര്‍ദ്ദം ദൃഢപ്പെടുത്താന്‍ കാരണമാവുമെന്ന് പിന്നാക്ക ക്ഷേമ മന്ത്രി എ പി അനില്‍കുമാര്‍ പറഞ്ഞു. ജില്ലാ കേരളോ ല്‍സവം കരുവാരക്കുണ്ടില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം . ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ പി ഉണ്ണിക്കൃഷ്ണന്‍ അധ്യക്ഷതവഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സക്കീന പുല്‍പ്പാടന്‍, സ്ഥിരസമിതി അധ്യക്ഷരായ വി സുധാകരന്‍, ഉമ്മര്‍ അറക്കല്‍, അംഗങ്ങളായ സലീം കുരുവമ്പലം, ആലിപ്പെറ്റ ജമീല, സറീന മുഹമ്മദലി, കാളികാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി ഖാലിദ്, വൈസ് പ്രസിഡന്റ് കെ മുഹമ്മദ്, കാളികാവ് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എന്‍ സൈതാലി, തുവ്വൂര്‍ പഞ്ചായത്ത് പ്രസിഡന്റ് തെറ്റത്ത് ബാലന്‍ സംസാരിച്ചു.
ഘോഷയാത്ര കണ്ണത്ത് ട്രഷറി പരിസരത്തുനിന്നാരംഭിച്ച് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സമാപിച്ചു. കരുവാരക്കുണ്ട് കലാകായിക സാഹിത്യ മേഖലകളിലെ പ്രതിഭകളായ രാജന്‍ കരുവാരക്കുണ്ട്, ഒ എം കരുവാരക്കുണ്ട്, അബ്ദുല്ല കെ വി കെ, ജി സി കാരയ്ക്കല്‍, അബ്ദ ുല്ല കരുവാരക്കുണ്ട്, പി യൂനുസ്, അസീസ് കുണ്ടോട, വി സുഫൈദ് എന്നിവരെ ആദരിച്ചു. ഇന്ന് രചനാമല്‍സരങ്ങള്‍ കരുവാരക്കുണ്ട് ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും. നാളെ വിവിധ കലാമല്‍സരങ്ങളും നടക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് കോഴിക്കോട് വി ഫോര്‍ യൂ ടീമിന്റെ കലാസന്ധ്യയും കോമഡി ഷോയും അരങ്ങേറി.
Next Story

RELATED STORIES

Share it