Pathanamthitta local

ജില്ലാ കാര്യാലയങ്ങള്‍ പത്തനംതിട്ടയില്‍ തന്നെ നിലനിര്‍ത്തണം: പി മോഹന്‍രാജ്

പത്തനംതിട്ട: വിവിധ വകുപ്പുകളുടെ ജില്ലാ കാര്യാലയങ്ങള്‍, ജില്ലാ ആസ്ഥാനമെന്ന പരിഗണനവച്ച്  പത്തനംതിട്ടയില്‍ തന്നെ  നിലനിര്‍ത്താനുള്ള ഉത്തരവാദിത്വം ജനപ്രതിനിധികള്‍ ഏറ്റെടുക്കണമെന്ന് മുന്‍ ഡിസിസി പ്രസിഡന്റ് പി മോഹന്‍രാജ്  ആവശ്യപ്പെട്ടു.  ജില്ലാ രൂപീകരണം മുതല്‍ പല  ഓഫിസുകളും മറ്റ് സ്ഥലങ്ങളിലേക്ക്  മാറ്റാനുള്ള  ശ്രമം ഉണ്ടായപ്പോഴൊക്കെ  ജനപ്രതിനിധികളുടെ കൂട്ടായ ശ്രമം മൂലം  മിക്കതും  പത്തനംതിട്ടയില്‍ തന്നെ നിലനിര്‍ത്താന്‍  കഴിഞ്ഞിരുന്നു. ജില്ലാ ആസ്ഥാനത്തെ  പല സ്ഥാപനങ്ങളും  സ്ഥലം  വില കൊടുത്തു വാങ്ങിയോ,  ഏറ്റെടുക്കുകയോ ചെയ്ത താണ്. ജില്ലാ സ്‌റ്റേഡിയം, മുന്‍സിപ്പല്‍ പുതിയ ബസ് സ്റ്റാന്റ്, റിങ് റോഡ്,  ശബരിമല ഇടത്താവളം, വെറ്റിനറി കോംപ്ലക്‌സ്, ആയൂര്‍വേദ ആശുപത്രി,  സോ ളാര്‍ ഹൗസ്,  പൊതുശ്മശാനം എന്നിവയെല്ലാം  മുന്‍സിപ്പാലിറ്റി തന്നെ സ്ഥലം കണ്ടെത്തി നിര്‍മാണം നടത്തുകയായിരുന്നു.  നിലവില്‍ ജില്ലാ ആസ്ഥാനത്ത്  വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഓഫിസുകള്‍ സര്‍ക്കാര്‍ വക സ്വന്തം കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിക്കുന്നതിന്   അനുയോജ്യമായ  സ്ഥലം വിലക്കെടുത്ത്  നിര്‍മാണ പ്രവര്‍ത്തനം നടത്തുന്നതിന്  സംസ്ഥാന  സര്‍ക്കാരിനെകൊണ്ട്  തീരുമാനം എടുപ്പിച്ച് നടപ്പിലാക്കേണ്ടതാണ്.  പിഎസ്‌സി  ഓഫീസ്  നിര്‍മാണത്തിന്  വേണ്ടി ഇപ്പോള്‍ വെട്ടിപ്രം റോഡിലുണ്ടെന്ന് പറയുന്ന  സ്ഥലം മുമ്പ്  പലപ്പോഴും പല സ്ഥാപനങ്ങള്‍ നിര്‍മിക്കുന്നതിന് വേണ്ടി  പരിഗണിച്ചതാണ്.  അപ്പോഴൊക്കെ  പ്രായോഗിക ബുദ്ധിമുട്ടുകള്‍ കാരണം  അവ നടപ്പിലാക്കാന്‍ കഴിഞ്ഞില്ലെന്നും മോഹന്‍രാജ് പറഞ്ഞു.
Next Story

RELATED STORIES

Share it