wayanad local

ജില്ലാ കായികമേളക്ക് ഇന്നു തുടക്കം

മാനന്തവാടി: ജില്ലയിലെ മികച്ച കായികതാരങ്ങളെ കണ്ടെത്തുന്നതിനുള്ള ഏഴാമത് റവന്യൂ കായികമേളയ്ക്ക് ഇന്നു ഗവ. വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ തുടക്കമാവും. മൂന്നു ദിവസങ്ങളിലായി നടക്കുന്ന കായികമേളയില്‍ ജില്ലയിലെ വിവിധ ഭാഗങ്ങളിലെ വിദ്യാലയങ്ങളില്‍ നിന്നായി 630ഓളം താരങ്ങള്‍ പങ്കെടുക്കും. മൂന്ന് ഉപജില്ലകളില്‍ നിന്നും സ്‌പോര്‍ട്‌സ് ഡിവിഷനില്‍ നിന്നുമായി തിരഞ്ഞെടുക്കപ്പെട്ടവരാണ് മാറ്റുരയ്ക്കുന്നത്.
പരിപാടിയുടെ ഭാഗമായി മാനന്തവാടി പഴശ്ശികുടീരത്തില്‍ നിന്ന് ആരംഭിച്ച ദീപശിഖ സ്‌കൂള്‍ മൈതാനം വരെ പ്രയാണം നടത്തി. സബ് കലക്ടര്‍ ശീറാം സാംബശിവറാവുവില്‍ നിന്ന് ദേശീയ ഹൈജംപ് താരം പ്രിന്‍സ് ജോണ്‍ ഏറ്റുവാങ്ങി. ദേശീയ- അന്തര്‍ദേശീയ താരങ്ങളായ കുഞ്ഞിമോള്‍, രാമന്‍, സജ്‌ന, മിന്നുമണി, ജെയ്‌സി, സ്‌കൂളിലെ വ്യക്തിഗത താരങ്ങള്‍ ദീപശിഖ ഏറ്റുവാങ്ങി. നഗരസഭാ കൗണ്‍സിലര്‍ റഷീദ് പടയന്‍, ജിവിഎച്ച്എസ്എസ് ഹയര്‍ സെക്കന്‍ഡറി വിഭാഗം പ്രിന്‍സിപ്പല്‍ അബ്ദുല്‍ അസീസ്, എന്‍സിസി, എസ്പിസി, ജെആര്‍സി, എന്‍എസ്എസ്, സ്‌കൗട്ട് ആന്റ് ഗൈഡ്‌സ് വിദ്യാര്‍ഥികള്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it