Pathanamthitta local

ജില്ലാ കലക്ടറെ ഭീഷണിപ്പെടുത്തി അവധി എടുപ്പിച്ചു: കോണ്‍ഗ്രസ്

പത്തനംതിട്ട: ജില്ലാ കലക്ടര്‍ ആര്‍ ഗിരിജ അവധിയില്‍ പ്രവേശിച്ചതിന് പിന്നിലുള്ള നിഗൂഢത വിജിലന്‍സ് അനേ്വഷണത്തിന് വിധേയമാക്കണമെന്ന് ഡിസിസി പ്രസിഡന്റ് ബാബു ജോര്‍ജ് ആവശ്യപ്പെട്ടു. ആശിക്കും ഭൂമി ആദിവാസിക്ക് പദ്ധതിയില്‍ സ്ഥലം വാങ്ങുന്നത് സംബന്ധിച്ച് പത്തനംതിട്ട ജില്ലാ കലക്ടറെ സിപിഎം പരസ്യമായി ആക്ഷേപിച്ചതിന് പിന്നാലെയാണ് കലക്ടര്‍ അവധിയെടുത്തത്.
ജില്ലയിലെ കൊല്ലമുളയില്‍ ഭൂമി വാങ്ങല്‍, ടൂറിസം പദ്ധതിക്കള്‍ക്ക് സ്ഥലം വിട്ടുനല്‍കല്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട് കലക്ടറെ ചൊല്‍പ്പടിക്കു നിര്‍ത്തി സാമ്പത്തിക ലാഭം ലക്ഷ്യമിടുന്ന സിപിഎം ജില്ലാ നേതൃത്വം അഴിമതി നടത്താന്‍ ജില്ലാ കലക്ടറെ പ്രേരിപ്പിക്കുകയാണ്. അഴിമതിക്ക് കൂട്ടുനില്‍ക്കാന്‍ മടിക്കുന്ന കലക്ടറെ നാടുകടത്താനുള്ള ഭരണകക്ഷി നേതാക്കളുടെ സമ്മര്‍ദ്ദം കലക്ടറുടെ അവധിക്കു കാരണമായത്. ജില്ലയില്‍ കലക്ടറെയും പോലീസിനെയും വരുതിയില്‍ നിര്‍ത്തി ഭരണം നടത്തുന്ന ഭരണകക്ഷി നേതാക്കളുടെ മുഖം മൂടി ഇതോടെ അഴിഞ്ഞു വീഴുകയാണ്.
തിരുവല്ലയില്‍ ഭര്‍തൃമതിയായ യുവതിയെ പീഡിപ്പിച്ച് ഗര്‍ഭവതിയാക്കിയ സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ ഡിഎന്‍എ ടെസ്റ്റിന് രക്തസാമ്പിള്‍ മാറ്റി നല്‍കിയ പോലീസ് ഉദേ്യാഗസ്ഥനെ കഴിഞ്ഞ ദിവസം സര്‍വീസില്‍ നിന്നും സസ്്‌പെന്‍ഡ് ചെയ്തിരുന്നു. ജില്ലയിലെ പോലീസുദേ്യാഗസ്ഥര്‍ ഭരണകക്ഷിക്കനുകൂലമായി നിലപാടെടുക്കുന്നു.
പന്തളം തെക്കേക്കര പഞ്ചായത്ത് മെമ്പറുടെ മൃതദേഹം അജ്ഞാത മൃതദേഹമായി 12 ദിവസങ്ങള്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടും പോലീസിന് അനേ്വഷിച്ച് കണ്ടെത്താന്‍ കഴിഞ്ഞില്ല.  ഒരു ജന പ്രതിനിധിയുടെ സ്ഥിതിയാണിത്.
കൊല്ലമുള വില്ലേജിലെ ജസ്‌നയെന്ന പെണ്‍കുട്ടിയെ കാണാതായിട്ട് ഒരു മാസം കഴിഞ്ഞു. ഇതൊക്കെ യഥാര്‍ഥ വിഷയങ്ങളില്‍ പോലിസ് നിഷ്‌ക്രിയരാവുന്നു എന്ന് തുറന്നു സമ്മതിക്കലാണ്.
ജില്ലാ കലക്ടറെ സമ്മര്‍ദ്ദത്തിലാക്കി അവധിയെടുപ്പിച്ച സിപിഎം നേതൃത്വത്തിന്റെ നടപടിയില്‍ പ്രതിഷേധിച്ചുകൊണ്ടും റാന്നിയില്‍ പ്രതിഷേധ കൂട്ടായ്മ നടത്തുമെന്നും ബാബു ജോര്‍ജ് പറഞ്ഞു.
Next Story

RELATED STORIES

Share it