wayanad local

ജില്ലാ കലക്ടറുടെ പരാതി പരിഹാര അദാലത്ത്; 13 കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കും

സുല്‍ത്താന്‍ ബത്തേരി: താലൂക്കിലെ നെന്മേനി, ചീരാല്‍, തോമാട്ടുചാല്‍, അമ്പലവയല്‍, കൃഷ്ണഗിരി, പുറക്കാടി വില്ലേജുകള്‍ക്കുളള ജില്ലാ കലക്ടറുടെ പരാതി പരിഹാര അദാലത്ത് അമ്പലവയല്‍ കമ്മ്യൂണിറ്റി ഹാളില്‍ നടന്നു. അദാലത്തില്‍ 174 പരാതികളാണ് ജില്ലാ കലക്ടര്‍ എസ് സുഹാസിന്റെ മുന്നിലെത്തിയത്.
അദാലത്തില്‍ കുറ്റിക്കൈത, കടുവാക്കുഴി പ്രദേശത്ത് താമസിക്കുന്ന 13 കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കുന്നതിനുളള നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ കലക്ടര്‍ റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. ഇതോടൊപ്പം ചീങ്ങേരി എക്സ്റ്റന്‍ഷന്‍ സ്‌കീമില്‍പ്പെട്ട ഭൂമിയില്‍ പട്ടയം ലഭിക്കാത്ത 61 പേരുടെ അപേക്ഷയും പരിഗണിക്കും. 1970നു മുമ്പ് പ്രദേശത്ത് താമസിക്കുന്ന ട്രൈബല്‍ വിഭാഗത്തില്‍പ്പെടാത്ത കുടുംബങ്ങളാണിവര്‍. പ്രസ്തുത കുടുംബങ്ങള്‍ പട്ടയം അനുവദിക്കണമെന്നാവശ്യപ്പെട്ട് അദാലത്തില്‍ ജില്ലാ കലക്ടര്‍ക്ക് അപേക്ഷ സമര്‍ച്ചതിനെ തുടര്‍ന്നാണ് നടപടി.
റവന്യൂ സംബന്ധമായതും അല്ലാത്തതുമായ 135 പരാതികള്‍ അദാലത്തില്‍ ജില്ലാ കലക്ടര്‍ക്ക് നേരിട്ടു ലഭിച്ചു. 42 പരാതികള്‍ വിവിധ വില്ലേജ് ഓഫിസുകളില്‍ അദാലത്തിലേക്ക് നേരത്തെ സമര്‍പ്പിക്കപ്പെട്ടിരുന്നു. പരിഹരിച്ച പരാതികള്‍ സംബന്ധിച്ച വിവരങ്ങള്‍ അതാതു വില്ലേജ് കൗണ്ടര്‍ വഴി അപേക്ഷകരെ അറിയിക്കാനുള്ള സംവിധാനം ഒരുക്കിയിരുന്നു.
നേരിട്ട് ലഭിച്ച അപേക്ഷകളില്‍ ഒരു മാസത്തിനകം തീരുമാനം എടുക്കാന്‍ ബന്ധപ്പെട്ട ഉദേ്യാഗസ്ഥര്‍ക്ക് കലക്ടര്‍ നിര്‍ദേശം നല്‍കി. എഡിഎം കെ എം രാജു, എല്‍ആര്‍ ഡെപ്യൂട്ടി കലക്ടര്‍ ഇ പി മേഴ്‌സി, തഹസില്‍ദാര്‍ എം ജെ അബ്രഹാം പങ്കെടുത്തു.
Next Story

RELATED STORIES

Share it