malappuram local

ജില്ലാ കലക്ടറുടെ ജനസമ്പര്‍ക്ക പരിപാടി: ലഭിച്ചത് 347 പരാതി

മലപ്പുറം: പൊതുജനങ്ങളുടെ പരാതികള്‍ നേരിട്ട് കേള്‍ക്കാന്‍ ജില്ലാ കലക്ടര്‍ അമിത് മീണ നടത്തിയ ഏറനാട് താലൂക്കുതല ജനസമ്പര്‍ക്ക പരിപാടിയില്‍ 347 പരാതികള്‍ ലഭിച്ചു. 22 പരാതികള്‍ നേരത്തെ ഓണ്‍ലൈനായി ലഭിച്ചതായിരുന്നു. 325 പരാതികള്‍ പുതുതായി വേദിയില്‍ ലഭിച്ചു. പരാതികള്‍ ജില്ലാ കലക്ടര്‍ അമിത് മീണ തീര്‍പ്പുകല്‍പ്പിച്ചു.
ചില പരാതികള്‍ തുടര്‍നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി. എപിഎല്‍ കാര്‍ഡ് ലഭിക്കുന്നത് സംബന്ധിച്ച്, കുടിവെള്ള പ്രശ്‌നങ്ങള്‍, വഴിതര്‍ക്കങ്ങള്‍, റോഡുകളുടെ ശോച്യാവസ്ഥ, വിവാഹ ധനസഹായം തുടങ്ങിയ പരാതികളായിരുന്നു കൂടുതലും. ഓണ്‍ലൈനായി ലഭിച്ച പരാതികളില്‍ തീര്‍പ്പുകല്‍പ്പിക്കുകയും നേരിട്ട് ലഭിച്ചവ തുടര്‍ നടപടികള്‍ക്കായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് കൈമാറുകയും ചെയ്തു. രണ്ടാംഘട്ട ജനസമ്പര്‍ക്ക പരിപാടിയാണ് ഏറനാട്ടില്‍ നടക്കുന്നത്. പൊതുജനങ്ങളില്‍ നിന്നു നേരിട്ട് പരാതികള്‍ കേള്‍ക്കുകയും തീര്‍പ്പുകല്‍പ്പിക്കുകയും ലക്ഷ്യമിട്ടാണ് ജനസമ്പര്‍ക്ക പരിപാടികള്‍ നടത്താന്‍ തീരുമാനിച്ചത്. മഞ്ചേരി ടൗണ്‍ഹാളില്‍ നടന്ന പരിപാടിയില്‍ എഡിഎം വി രാമചന്ദ്രന്‍, ആര്‍ഡിഒ അജീഷ് കുന്നത്ത്, ഡെപ്യൂട്ടി കലക്ടര്‍മാരായ സി അബ്ദുല്‍ റഷീദ്, പി കെ രമ, ജയശങ്കര്‍ പ്രസാദ്, നിര്‍മല കുമാരി, പ്രസന്ന കുമാരി തഹസില്‍ദാര്‍ പി സുരേഷ് നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it