kozhikode local

ജില്ലാ കലക്ടറുടെ ഉത്തരവു കാറ്റില്‍പ്പറത്തി കോഴിക്കോട്ട് പിജി പരീക്ഷ

കോഴിക്കോട്: നാടും നഗരവും നിപാ ഭീതിയില്‍ കഴിയവെ ജില്ലാ കലക്ടറുടെ ഉത്തരവ് മറികടന്നു പിജി പരീക്ഷകള്‍. പൊടുന്നനെ പരീക്ഷ നിര്‍ത്തിവച്ചത് വിദ്യാര്‍ഥികളെ അങ്കലാപ്പിലുമാക്കി. മദ്രാസ് യൂനിവേഴ്‌സിറ്റിക്ക് കീഴിലെ വിദൂര വിദ്യാഭ്യസം പിജി പരീക്ഷയാണ് ഇന്നലെ കോഴിക്കോട്ട് മാത്രം മുടങ്ങിയത്. 1400 ല്‍ പരം വിദ്യാര്‍ഥികളെയാണ് ഇത് ആശങ്കയിലാക്കിയിരിക്കുന്നത്.
പരീക്ഷകളും മറ്റും പാടില്ലെന്ന ജില്ലാ കലക്ടറുടെ നിര്‍ദേശമുണ്ടായിട്ടും കഴിഞ്ഞ 26 മുതല്‍ കോഴിക്കോട് ബസ് സ്റ്റാന്റിനു സമീപത്തെ ലക്ഷ്യ സിഎ ക്യാംപസില്‍ പരീക്ഷ നടന്നതായാണ് വിദ്യാര്‍ഥികള്‍ പറയുന്നത്.
മെയ് 27, 28 തിയ്യതികളിലും ജൂണ്‍ 2നുമാണ് പരീക്ഷ നടന്നത്. ഇന്നലെ കാലത്ത് വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതാന്‍ എത്തിയപ്പോഴാണ് കലക്ടര്‍ കര്‍ശനമായി ഇടപെട്ടതിനാല്‍ പരീക്ഷ നടത്താനാകില്ലെന്ന് മദ്രാസ് വിദൂര വിദ്യാഭ്യസം കോഴിക്കോട്ടെ നടത്തിപ്പുകാരായ മലബാര്‍ കോളജ് അധികൃതരോട് പറഞ്ഞത്. ഇതാടെ വിദ്യാര്‍ഥികള്‍ ബഹളം വച്ചു.
നിപാ കാരണം പരീക്ഷ യാതൊരു കാരണവശാലും മാറ്റിവെക്കില്ലെന്നാണ് നേരത്തെ അധികൃതര്‍ പറഞ്ഞിരുന്നത്. ഇതുകൊണ്ടുകൂടിയാണ് വിദ്യാര്‍ഥികള്‍ ക്ഷുഭിതരായത്. പരീക്ഷ തിങ്കളാഴ്ച എഴുതാന്‍ തയ്യാറുള്ളവര്‍ എറണാകുളത്ത് എത്തണമെന്നും അല്ലാത്തവര്‍ക്ക് പിന്നീട് നടത്തുമെന്നുമാണ് അധികൃതര്‍ പറഞ്ഞത്. എന്നാല്‍ ഇന്നലെ മറ്റ് ജില്ലകളില്‍ നടന്ന പരീക്ഷ നാളെ എറണാകുളത്ത് നടത്തുന്നതിന്റെ യുക്തി പലര്‍ക്കും മനസ്സിലായില്ല.
ചോദ്യപേപ്പര്‍ ചോരില്ലേ എന്നു ചോദിച്ചപ്പോഴും അധികൃതര്‍ക്കു മറുപടിയില്ല. ഈ പരീക്ഷ ചെന്നൈ സെന്ററിലേക്കു മാറ്റുമെന്നും പറയുന്നു. കോഴിക്കാട്ടുള്ളവര്‍ക്ക് മാത്രമായി മദ്രാസ് യൂനിവേഴ്‌സിറ്റി പിന്നീട് പരീക്ഷ നടത്തുമോ എന്ന ആശങ്കയോടെയാണ് വിദ്യര്‍ഥികള്‍ പിരിഞ്ഞുപോയത്. ഇനി ഈ പരീക്ഷ അടുത്ത വര്‍ഷമേ എഴുതാനാകൂ എന്ന ആശങ്കയും നിലനില്‍ക്കുന്നു.



Next Story

RELATED STORIES

Share it