ജില്ലാ കലക്ടര്‍ ജോയിന്റ് ബാങ്ക് അക്കൗണ്ട് തുടങ്ങി

കൊച്ചി: ജിഷയുടെ കുടുംബത്തെ സഹായിക്കുന്നതിനായി എറണാകുളം ജില്ലാ കലക്ടര്‍ എം ജി രാജമാണിക്യത്തിന്റെ നേതൃത്വത്തില്‍ ജോയിന്റ് ബാങ്ക് അക്കൗണ്ട് തുടങ്ങി. എസ്ബിഐ പെരുമ്പാവൂര്‍ ശാഖയില്‍ ജിഷയുടെ മാതാവ് രാജേശ്വരിയുടെയും ജില്ലാ കലക്ടര്‍ എം ജി രാജമാണിക്യത്തിന്റേയും പേരിലാണ് അക്കൗണ്ട് ആരംഭിച്ചിരിക്കുന്നത്. ജിഷയുടെ കുടുംബത്തെ സാമ്പത്തികമായി സഹായിക്കാന്‍ തയ്യാറായി നിരവധിപേര്‍ മുന്നോട്ടു വന്ന സാഹചര്യത്തിലാണ് ബാങ്ക് അക്കൗണ്ട് ആരംഭിച്ചതെന്ന് ജില്ലാ കലക്ടര്‍ എം ജി രാജമാണിക്യം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
എറണാകുളം ജില്ലാ കലക്ടര്‍ ആന്റ് കെ കെ രാജേശ്വരി, അക്കൗണ്ട് നമ്പര്‍: 35748602803, ഐഎഫ്എസ്‌സി കോഡ്: എസ്ബിഐ0008661, എസ്ബിഐ പെരുമ്പാവൂര്‍ ബ്രാഞ്ച് എന്നതാണ് വിലാസം. അതേസമയം, ഒരു വിഭാഗം ആളുകള്‍ പ്രശസ്തിക്കു വേണ്ടിയാണ് ജിഷയുടെ മാതാവിനെ ആശ്വസിപ്പിക്കാനെന്ന പേരില്‍ ആശുപത്രിയില്‍ എത്തുന്നതെന്ന് കലക്ടര്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെ പരിഹസിച്ചു. ഫോട്ടോഗ്രാഫര്‍മാരുമായാണ് ഇവര്‍ എത്തുന്നതെന്നും കലക്ടര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
ഒരു വിഭാഗം നവ മാധ്യമങ്ങളിലൂടെ കോലാഹലങ്ങള്‍ സൃഷ്ടിക്കുകയാണ്. മറ്റു ചിലര്‍ ഒന്നും കാണാത്തപോലെ വെറും കാഴ്ചക്കാരായി ഇരിക്കുകയുമാണ്. പത്ത് ദിവസം കഴിയുന്നതോടെ എല്ലാ കോലാഹലങ്ങളും അടങ്ങുകയും ജിഷയുടെ കുടുംബം വീണ്ടും അനാഥമാവുകയും ചെയ്യുമെന്നും കലക്ടര്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
Next Story

RELATED STORIES

Share it