kannur local

ജില്ലാ ആശുപത്രിയില്‍ 76 കോടിയുടെ വികസന പദ്ധതി: ആരോഗ്യമന്ത്രി

കണ്ണൂര്‍:   ജില്ലാ ആശുപത്രിയില്‍ 76 കോടി രൂപയുടെ വികസന പ്രവര്‍ത്തനം അടുത്ത മാസം ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. ജില്ലയിലെ വിവിധ പൊതുപരിപാടികളില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവര്‍. രണ്ടുവര്‍ഷത്തിനകം ജില്ലാ ആശുപത്രി ഹൃദയ ശസ്ത്രക്രിയക്ക് സജ്ജമാക്കും.
ആശുപത്രിക്ക് കാത്ത്‌ലാബ് അനുവദിച്ചു. 352 കുട്ടികളുടെ ഓപറേഷന്‍ ഹൃദ്യം പദ്ധതി വഴി നടത്തി. പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്ത നിരവധി പേര്‍ ഇനിയുമുണ്ട്. മാങ്ങാട്ടുപറമ്പ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 1.20 കോടി രൂപ അനുവദിച്ചുകൊണ്ടുള്ള പ്രഖ്യാപനവും മന്ത്രി നടത്തി. ലോകാരോഗ്യ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ആരോഗ്യമന്ത്രി നിര്‍വഹിച്ചു. പി കെ ശ്രീമതി എംപി ആരോഗ്യ ദിനാചരണ സന്ദേശം നല്‍കി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ്, ഡിഎംഒ ഡോ. കെ നാരായണ നായിക്, ആരോഗ്യ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. സി കെ ജഗദീശന്‍,  ഡെപ്യൂട്ടി എജ്യൂക്കേഷന്‍ ഓഫിസര്‍ ആര്‍ അനില്‍കുമാര്‍ സംസാരിച്ചു. മാങ്ങാട്ടുപറമ്പ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ കാഷ്വാലിറ്റി ബ്ലോക്കിന്റെയും കാന്റീന്‍ ബ്ലോക്കിന്റെയും ക്വാര്‍ട്ടേഴ്‌സുകളുടെയും ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു.
ആന്തൂര്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ പി കെ ശ്യാമള ടീച്ചര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. പി കെ ശ്രീമതി എംപി, ഡിഎംഒ ഡോ. കെ നാരായണ നായിക്, പൊതുമരാമത്ത് കെട്ടിട വിഭാഗം എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ഷാജി തയ്യില്‍, ആരോഗ്യവകുപ്പ് ഡയറക്ടര്‍ ആര്‍ എല്‍ സരിത, തളിപ്പറമ്പ് നഗരസഭാ ചെയര്‍മാന്‍ അള്ളാംകുളം മഹ്മൂദ് പങ്കെടുത്തു.
Next Story

RELATED STORIES

Share it