wayanad local

ജില്ലാ ആശുപത്രിയില്‍ 24 പുതിയ തസ്തികകള്‍

മാനന്തവാടി: ജില്ലാ ആശുപത്രിയില്‍ 10 ഡോക്ടര്‍മാരുള്‍പ്പെടെ 24 തസ്തികകള്‍ സൃഷ്ടിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി. 2016 ഏപ്രില്‍ മുതല്‍ നിലവില്‍ വരുന്നതാണ് പുതിയ ഉത്തരവ്.
കഴിഞ്ഞ രണ്ടിനു ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലെടുത്ത തീരുമാനമാണ് ഇന്നലെ ഉത്തരവായിറങ്ങിയത്.
ജൂനിയര്‍ കണ്‍സല്‍ട്ടന്റ് മെഡിസിന്‍-4, ജൂനിയര്‍ കണ്‍സല്‍ട്ടന്റ് ഗൈനക്കോളജി-2, ഓര്‍ത്തോപീഡിക്‌സ്-1, ഓഫ്താല്‍മോളജി-1 അസിസ്റ്റന്റ് സര്‍ജന്‍ അനസ്‌തേഷ്യ-1, സൈക്യാട്രി-1, ക്ലാര്‍ക്ക്-2, ലാബ് ടെക്‌നീഷ്യന്‍-1, റേഡിയോഗ്രാഫ് (ഗ്രേഡ്-2)- 1, സ്റ്റാഫ് നഴ്‌സ് (ഗ്രേഡ്-2)- 4, നഴ്‌സിങ് അസിസ്റ്റന്റ് -2, അറ്റന്‍ന്റര്‍-1, അറ്റന്റര്‍ (ഗ്രേഡ്-2)- 2, ഫാര്‍മസിസ്റ്റ് (ഗ്രേഡ്-2) -1 എന്നീ തസ്തികകളാണ് അനുവദിച്ചത്.
ഇതോടൊപ്പം 2017-18 സാമ്പത്തിക വര്‍ഷത്തിലേക്കായി 22 തസ്തികകള്‍ കൂടി അനുവദിച്ചിട്ടുണ്ട്. പുതിയ തസ്തികകള്‍ അനുവദിച്ചതോടെ കിടക്കകളുടെ എണ്ണം 500 ആയി ഉയര്‍ത്താന്‍ കഴിയും.
ധനകാര്യവകുപ്പിന്റെ എതിര്‍പ്പുകളെ തുടര്‍ന്നായിരുന്നു തസ്തിക സൃഷ്ടിക്കാനാവാതെ കട്ടിലുകളുടെ എണ്ണം വര്‍ധിപ്പിക്കാതിരുന്നത്. ഇതേത്തുടര്‍ന്ന് വിവിധ രാഷ്ട്രീയ, സാമൂഹിക കൂട്ടായ്മകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
നിരവധി സമരങ്ങളും ഇതുമായി ബന്ധപ്പെട്ട് അരങ്ങേറി. ഇതേത്തുടര്‍ന്നാണ് മന്ത്രി പി കെ ജയലക്ഷ്മിയുടെ ഇടപെടലിനെ തുടര്‍ന്ന് തസ്തികകള്‍ അനുവദിച്ചത്.
Next Story

RELATED STORIES

Share it