malappuram local

ജില്ലാ ആശുപത്രിയില്‍ വെള്ളത്തിന് ടാങ്കര്‍ തന്നെ ആശ്രയം



പെരിന്തല്‍മണ്ണ:  കുടിവെള്ള പദ്ധതിക്കായി സ്വന്തമായി കിണര്‍ ഉണ്ടായിട്ടും പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയിലെ രൂക്ഷമായ ജലക്ഷാമത്തിന് ടാങ്കര്‍ തന്നെ ആശ്രയം. ആശുപത്രിയിലെ നൂറുകണക്കിന് രോഗികള്‍ ഓരോ വാര്‍ഡിലും കുടിവെള്ളം പോലും കിട്ടാതെ പൊറുതിമുട്ടുകയാണ്. കുളിക്കാനോ അലക്കാനോ നിവൃത്തിയില്ല. കിടക്കാന്‍ ബെഡ്ഡുപോലുമില്ലാത്ത രോഗികള്‍ ഒരു ബക്കറ്റിലാണ് വെള്ളം ശേഖരിക്കുന്നത്. കുളിക്കാനും ബാത്ത്‌റൂം ആവശ്യത്തിനും ഈ വെള്ളം തന്നെ ഉപയോഗിക്കണം. അതേസമയം, ആശുപത്രിയിലേക്കാവശ്യമായ ശുദ്ധജലം എത്തിക്കുന്നതിന് നേരത്തെ ആസൂത്രണം ചെയ്ത പദ്ധതി സ്തംഭനാവസ്ഥയിലാണ്. പെരിന്തല്‍മണ്ണ കെഎസ്ആര്‍ടിസിയിലേക്കും ജില്ലാ ആശുപത്രിയിലേക്കും കുടിവെള്ളം എത്തിക്കുന്നതിന് ആശുപത്രിയില്‍ നിന്ന് ഏതാനും വാര അകലത്തിലുള്ള വയലില്‍ വെവ്വേറെ രണ്ട് കിണര്‍ കുഴിച്ച് പമ്പ് ഹൗസ് സ്ഥാപിച്ചിരുന്നു. എന്നാല്‍, ആശുപത്രിയിലേക്കാവശ്യമായ മുഴുവന്‍ കുടിവെള്ളവും ലഭ്യമാവുന്നില്ലെന്ന കാരണം നിരത്തി പദ്ധതിയെ അധികൃതര്‍ അവഗണിച്ച മട്ടാണ്. എന്നാല്‍, കെഎസ്ആര്‍ടിസി അധികൃതര്‍ തൊട്ടടുത്ത് അവര്‍ക്കായ് നിര്‍മിച്ച കിണറില്‍നിന്ന് വെള്ളം എടുത്തുവരുന്നുണ്ട്. ജില്ലാ ആശുപത്രിയില്‍ ഒരു പമ്പ് ഓപറേറ്ററെ നിയമിച്ചും നിലവിലുള്ള കിണര്‍ നന്നാക്കിയും കുറെച്ചെങ്കിലും ശുദ്ധജലം ലഭ്യമാക്കാന്‍ ജില്ലാ പഞ്ചായത്ത് അധികൃധര്‍ തയ്യാറാവുകയാണ് വേണ്ടതെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it