kannur local

ജില്ലാ ആശുപത്രിയിയിലെ പ്രവര്‍ത്തനം വിലയിരുത്താന്‍ സമിതി

കണ്ണൂര്‍: ജില്ലാ ആശുപത്രിയിലെ പ്രശ്‌നങ്ങള്‍ അടിയന്തരമായി പരിഹരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ്. നവീകരണം പൂര്‍ത്തിയായ പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനം ഉടന്‍ നടത്തുമെന്നും മതിയായ സൗകര്യങ്ങള്‍ ഉറപ്പുവരുത്തുമെ ന്നും ജില്ലാ പഞ്ചായത്ത് ഭരണസമിതി യോഗത്തില്‍ അദ്ദേഹം പറഞ്ഞു.
ഒരേസമയം കൂടുതല്‍ പേര്‍ അഡ്്മിറ്റായതിനാലാണ് ആശുപത്രിയില്‍ എത്തിയവര്‍ക്ക് അസൗകര്യം നേരിടേണ്ടി വന്നത്. പ്രതിദിനം 600-700 രോഗികള്‍ വന്നിരുന്ന ആശുപത്രിയില്‍ ഇപ്പോള്‍ 2000ത്തിനടുത്ത് ആളുകളാണ് ചികില്‍സ തടിയെത്തുന്നത്.
അതിന്റേതായ പ്രശ്‌നങ്ങളാണ് നിലവില്‍ നേരിടേണ്ടി വരുന്നത്. 23 പേര്‍ക്ക് കിടക്കാവുന്ന പ്രസവവാര്‍ഡില്‍ കഴിഞ്ഞദിവസം 27 പേര്‍ എത്തിയതാണ് രണ്ടു കിടക്കകള്‍ ചേര്‍ത്തിട്ട് മൂന്നു അമ്മമാര്‍ക്ക് കിടക്കേണ്ട സാഹചര്യം ഉണ്ടായത്. ഇവരെ അഡ്മിറ്റ് ചെയ്യുമ്പോള്‍ തന്നെ വിഷയം അവതരിപ്പിച്ചിരുന്നു. എന്നാല്‍ മറ്റു ആശുപത്രികളില്‍ ചികില്‍സ തേടാന്‍ ഇവര്‍ തയ്യാറാവാത്തതിനാലാണ് ഇത്തരത്തില്‍ കിടത്തേണ്ടി വന്നതെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്ഥിരം സമിതി ചെയര്‍മാന്‍ കെ പി ജയബാലന്റെ നേതൃത്വത്തിലുള്ള പ്രത്യേക സമിതി ദിവസവും ജില്ലാ ആശുപത്രിയില്‍ യോഗം ചേരുകയും സ്ഥിതിഗതികള്‍ വിലയിരുത്തുകയും ചെയ്യും.
ജില്ലാ പഞ്ചായത്ത് തയ്യാറാക്കിയ മാസ്റ്റര്‍പ്ലാന്‍ അനുസരിച്ചുള്ള നിര്‍മാണ പ്രവൃത്തികള്‍ ഉടന്‍ ആരംഭിക്കുമെന്നും അദ്ദേഹം യോഗത്തില്‍ വ്യക്തമാക്കി. ബിഎസ്എന്‍എല്ലിനാണ് നിര്‍മാണ ചുമതല. 76.44 കോടി രൂപയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കാണ് ആദ്യഘട്ടത്തില്‍ അനുമതി ലഭിച്ചിരിക്കുന്നത്.
ഇതിനുള്ള ടെന്‍ഡര്‍ നടപടികള്‍ പുരോഗമിക്കുകയാണ്. മാസ്റ്റര്‍ പ്ലാന്‍ പ്രകാരമുള്ള സൗകര്യങ്ങള്‍ വരുന്നതോടെ എല്ലാ പ്രശ്‌നങ്ങള്‍ക്കും ശാശ്വ ത പരിഹാരമാവുമെന്നും അദ്ദേ ഹം പറഞ്ഞു. സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷന്‍മാരായ കെ പി ജയബാലന്‍, വി കെ സുരേഷ് ബാബു, ടി ടി റംല, കെ ശോഭ സംസാരിച്ചു.
Next Story

RELATED STORIES

Share it