kasaragod local

ജില്ലാ ആശുപത്രിക്ക് പുതുജീവന്‍ സമ്മാനിച്ച് വിദ്യാര്‍ഥികള്‍

കാഞ്ഞങ്ങാട്: പാഴായിപോകുമായിരുന്ന 30 ലക്ഷം രൂപയുടെ ഉപകരണങ്ങള്‍ ഉപയോഗയോഗ്യമാക്കി നല്‍കി പടന്നക്കാട് ജില്ലാ ആയുര്‍വേദ ആശുപത്രിക്ക് പുതുജീവന്‍ സമ്മാനിച്ച് കാഞ്ഞങ്ങാട് സ്വാമി നിത്യാനന്ദ പോളിടെക്‌നിക്ക് കോളജിലെ വിദ്യാര്‍ഥികള്‍. ഇരുമ്പിന്റെയും തടിയുടെയും കട്ടിലുകള്‍, കസേരകള്‍, അലമാരകള്‍, സ്റ്റീം ബാത്തിനുള്ള ഉപകരണം, റൂമുകള്‍ വേര്‍തിരിക്കുന്ന മറകള്‍ എന്നിവരാണ് പെയിന്റ് ചെയ്തു വൃത്തിയാക്കിയത്.
പുനര്‍ജനി പദ്ധതിയുടെ ഭാഗമായി 40 വോളണ്ടിയര്‍മാരാണ് ഈ ശുദ്ധീകരണപരിപാടിയില്‍ മുന്നിട്ടിറങ്ങിയത്. എന്‍എസ്എസ് പ്രോഗ്രാം ഓഫിസര്‍ ടി പ്രദീപ്,ഡോ.വിനയകൃഷ്ണന്‍, ഡോ. ഇന്ദു ദിലീപ്, ഡോ.റഹ്്മത്തുല്ല, ഡോ.സീത ചന്ദ്രന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it