kasaragod local

ജില്ലാപദ്ധതി രൂപീകരണം സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം



കാസര്‍കോട്: ജില്ലയുടെ വികസനം ലക്ഷ്യമിട്ട് 15 വര്‍ഷത്തെ വിശദമായ പദ്ധതികള്‍ക്ക് രൂപം നല്‍കുന്നതിനുള്ള പ്രവര്‍ത്തനം പുരോഗമിക്കുന്നു. ജില്ലാ പദ്ധതി രൂപീകരണം സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ ജില്ലാ കലക്ടര്‍ കെ ജീവന്‍ബാബു നിര്‍ദ്ദേശം നല്‍കി. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാപദ്ധതി ഉപസമിതി ചെയര്‍മാന്‍മാരുടെയും കണ്‍വീനര്‍മാരുടെയും വൈസ് ചെയര്‍മാന്‍മാരുടെയും ജോയിന്റ് കണ്‍വീനര്‍മാരുടെയും യോഗത്തിലാണ് നിര്‍ദ്ദേശം നല്‍കിയത്. പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി വിവിധ ഉപസമിതികള്‍ യോഗം ചേര്‍ന്നു. സ്റ്റേക്ക്‌ഹോള്‍ഡര്‍മാര്‍, ഫോക്കസ് ഗ്രൂപ്പുകള്‍ എന്നിവരുമായും ചര്‍ച്ച നടത്തി. 22ന് ശേഷം വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ജില്ലാ പദ്ധതിയുടെ കരട് രൂപം ചര്‍ച്ചകള്‍ക്കായി കൈമാറുന്നതിന് യോഗം തീരുമാനിച്ചു. ജില്ലാ പദ്ധതിക്ക് വേണ്ടി രൂപം നല്‍കിയ 19 ഉപസമിതികളുടെയും അധ്യക്ഷന്മാര്‍ ജില്ലാ ആസൂത്രണ സമിതി അംഗങ്ങളാണ്. ബന്ധപ്പെട്ട മേഖലകളിലെ ജില്ലാതല ഉദ്യോഗസ്ഥന്മാരാണ് കണ്‍വീനര്‍മാരും ജോയിന്റ് കണ്‍വീനര്‍മാരുമായി പ്രവര്‍ത്തിക്കുന്നത്. ഉപസമിതിയില്‍ പൊതുരംഗത്ത് നിന്നുള്ള അംഗങ്ങളിലൊരാള്‍ വൈസ് ചെയര്‍മാനുമായാണ് ജില്ലാ പദ്ധതിക്ക് രൂപം നല്‍കുന്നത്. കെ എം സുരേഷ്, കെ ബാലകൃഷ്ണന്‍,  ഡോ. വി പി പി മുസ്തഫ, ഷാനവാസ് പാദൂര്‍, പി സി സുബൈദ, പുഷ്പ അമേക്കള,  ടി കെ സുമയ്യ, ഹര്‍ഷാദ് വൊര്‍ക്കാടി സംബന്ധിച്ചു. തറക്കല്ലിടല്‍ ഇന്ന് പൊവ്വല്‍: മുസ്്‌ലിം ലീഗ്‌പൊവ്വല്‍മേഖലാ റിലീഫ് കമ്മിറ്റിയും കെഎംസിസിയും നിര്‍മിച്ചു നല്‍കുന്ന ബൈത്തുറഹ്്മക്ക് ഇന്ന് രാവിലെ 9.30ന് അമ്മങ്കോട് പാറപ്പള്ളിക്ക് സമീപം സയ്യിദ് കെ എസ് അലി കുമ്പോല്‍ തറക്കല്ലിടും. ചെര്‍ക്കളം അബ്ദുല്ല ഉദ്ഘാടനം ചെയ്യും. എ ബി ശാഫി അധ്യക്ഷത വഹിക്കും.
Next Story

RELATED STORIES

Share it