palakkad local

ജില്ലാപഞ്ചായത്ത്: വെള്ളത്തിലൂന്നി എല്‍ഡിഎഫ്-യുഡിഎഫ്

കെ സനൂപ്

പാലക്കാട്: 'വെള്ളത്തിലൂന്നി വോട്ടഭ്യര്‍ഥിച്ച് ഇടതുവലതുമുന്നണികള്‍ അങ്കം മുറുക്കുമ്പോ ള്‍,' മുന്നണികളുടെ അഡ്ജസ്റ്റ്‌മെന്റ് വെള്ളവെളിച്ചം തുറന്നു കാട്ടുന്ന പ്രചാരണവുമായി എസ്ഡിപിഐയും, പ്രധാനമന്ത്രിയുടെ മഹിമയുമായി ബിജെപിയും ജില്ലാ പഞ്ചായത്തിലേക്ക്.
മീന്‍വല്ലം ജല വൈദ്യുത പദ്ധതി, എടപ്പലം-മൂര്‍ക്കനാട് പാലം, പാലക്കുഴി ജല വൈദ്യുത പദ്ധതി തുടങ്ങിയവ ഉയര്‍ത്തിക്കാട്ടി ഇടതുമുന്നണി മുന്‍ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ടി കെ നാരായണദാസിനേയും പുതുനിരയേയും അണിനിരത്തിയാണ് ജനവിധി തേടുന്നത്. ഇടതിന്റെ പ്രചാരണത്തിന് തടയിട്ട് ഇടത്തോള്‍ കമ്മുകുട്ടി ഹാജിയെ അണിനിരത്തിയാണ് യുഡിഎഫ് പ്രചാരണം കൊഴുപ്പിക്കുന്നത്.
മീന്‍വല്ലം കുടിവെള്ള പദ്ധതിയുടെ പോരായ്മകളും എടപ്പലം-മൂര്‍ക്കനാട് പാലത്തില്‍ ബസ് സര്‍വീസ് ഇല്ലാത്തതും ജില്ലാ പഞ്ചായത്ത് നിര്‍മിച്ച പുലാമന്തോള്‍ പാലത്തിലെ താല്‍ക്കാലിക തടയണയിലെ അഴിമതിയും ഉയര്‍ത്തിക്കാട്ടിയാണ് യുഡിഎഫിന്റെ പ്രചാരണം. മീന്‍വല്ലം വൈദ്യുത പദ്ധതിയില്‍ നിന്ന് 3.3 കെവി വൈദ്യുതി 11 കെവി ആക്കി ഉയര്‍ത്തി കെഎസ്ഇബി കല്ലടിക്കോട് 110 കെവി സബ് സ്‌റ്റേഷനിലേക്ക് നല്‍കുന്നുണ്ടെന്ന് നിലവിലെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി എന്‍ കണ്ടമുത്തന്‍ പറഞ്ഞു. ആലത്തൂര്‍ ബ്ലോക്കിലെ പാലക്കുഴി പദ്ധതിയിലൂടെ 1 മെഗാവാട്ട് സ്ഥാപിത ശേഷിയും 2.23 മില്ല്യണ്‍ യൂനിറ്റ് വൈദ്യുതിയും ഉല്‍പാദിക്കും.
കെഎസ്ഇബി വടക്കഞ്ചേരി 110 കെവി സബ് സ്റ്റേഷനിലേക്ക് നല്‍കുമെന്നും, സര്‍ക്കാര്‍ അനുമതി ലഭിച്ചതായും, പദ്ധതി പ്രവര്‍ത്തനങ്ങള്‍ പുരോഗതിയിലാണെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ ആശുപത്രിയിലെ കാത്ത് ലാബ്, എച്ച്‌ഐവി-ടിബി ബാധിതര്‍ക്ക് പോഷാകാഹാര കിറ്റുകള്‍, ജ്യോതിര്‍ഗമയ പദ്ധതി, ഭിന്നശേഷിയുള്ളവര്‍ക്കായുള്ള മുതലമട ഗവ. ഹൈസ്‌കൂളിലെ കെട്ടിടം, ജില്ലാ ജാഗ്രതാ സമിതി, സ്‌കൂളുകളില്‍ ബയോഗ്യാസ് പ്ലാന്റ്, പാഡികോ ഗോഡൗണ്‍ നിര്‍മാണം ഭാരത രത്‌ന രാജീവ് ഗാന്ധി ഗ്രാമസ്വരാജ് പുരസ്‌കാരം എന്നിവയും നിലവിലെ ഭരണ സമിതി ഉയര്‍ത്തിക്കാട്ടുന്നു.
മലപ്പുറം-പാലക്കാട് ജില്ലകളെ ബന്ധിപ്പിക്കുന്ന കേന്ദ്രാവിഷ്‌കൃത പദ്ധതിയായ എടപ്പലം-മൂര്‍ക്കനാട് പാലവും അപ്രോച്ച് റോഡും നിര്‍മിക്കുന്നതിന് 10 കോടി രൂപ ചെലവഴിച്ചു. ബസ് സര്‍വീസ് തുടങ്ങാനാവശ്യമായ നടപടികള്‍ സര്‍ക്കാര്‍ തലത്തില്‍ ഉണ്ടായില്ലെന്ന് കണ്ടമുത്തന്‍ ആരോപിച്ചു.
പുലാമന്തോള്‍ പാലത്തിനടിയില്‍ ജില്ലാ പഞ്ചായത്ത് 2 കോടി 40 ലക്ഷം രൂപ ചിലവഴിച്ച് നിര്‍മിച്ച താല്‍ക്കാലിക തടയണയുടെ തട്ടി ആദ്യഘട്ടം മുതല്‍ അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. തുടര്‍ന്ന് വിജിലന്‍സിന് സ്ഥലം എംഎല്‍എയുടെ നേതൃത്വത്തില്‍ പരാതി നല്‍കി. അന്വേഷണത്തില്‍ ക്രമക്കേടുണ്ടെന്ന് കണ്ടെത്തിയതിനാല്‍ എന്‍ജിനീയര്‍മാരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.
എടപ്പലം-മൂര്‍ക്കനാട് പാലത്തില്‍ ബസ് സര്‍വീസില്ലാത്തതും, പുലാമന്തോള്‍ പാലത്തിലെ തടയണ നിര്‍മാണത്തിലെ അഴിമതിയും ഇടതു-വലതു മുന്നണികളുടെ അഡ്ജസ്‌മെന്റ് രാഷ്ട്രീയവും തനിനിറം തുറന്നുകാട്ടിയാണ് അലനല്ലൂര്‍, ലെക്കിടി-പേരൂര്‍, കൊല്ലങ്കോട് ഡിവിഷനുകളില്‍ നിന്ന് എസ്ഡിപിഐ സ്ഥാനാര്‍ഥികള്‍ ശക്തമായ പ്രചാരണവുമായി മുന്നേറുന്നത്.
വര്‍ഗീയ, ഫാഷിസ്റ്റ് നയങ്ങള്‍ക്കെതിരേയും ലീഗിന്റെ അക്രമ രാഷ്ട്രീയത്തിനെതിരേയും വിധിയെഴുതാന്‍ ജില്ലയിലെ ന്യൂനപക്ഷങ്ങളും ഒറ്റക്കെട്ടായി രംഗത്തുണ്ടാവുമെന്നാണ് പാര്‍ട്ടിയടെ പ്രതീക്ഷ. യൂസഫ് അലനല്ലൂര്‍ (അലനല്ലൂര്‍), മജീദ് (ലെക്കിടി-പേരൂര്‍), ഹുസയ്‌നാര്‍ (കൊല്ലങ്കോട്) എന്നിവരാണ് പാലക്കാട് ജില്ലാ പഞ്ചായത്തിലേക്ക് 'വിവേചനമില്ലാത്ത വികസനത്തിന്' മുദ്രാവാക്യമുയര്‍ത്തി എസ്ഡിപിഐ സ്ഥാനാര്‍ ഥികളായി രംഗത്തുള്ളത്.
ഭാരതപ്പുഴയില്‍ സ്ഥിരം തടയണ, കൊല്ലങ്കോട്ടെ രാഷ്ട്രീയ ഗുണ്ടായിസം, സ്വജനപക്ഷപാതം എന്നിവയെ തുറന്നുകാട്ടിയാണ് അവ ര്‍ ജനഹൃദയങ്ങളിലെത്തുന്നത്. വിശപ്പില്‍ നിന്നു ള്ള മോചനവും, അഴിമതിരഹിതമായ ഭരണവും മുന്‍നിര്‍ത്തി വോട്ടു തേടുന്നവര്‍ക്കൊപ്പം ജനം നില്‍ക്കുമോ എന്നുള്ള വിധിയെഴുത്ത് ജില്ലാ പഞ്ചായത്തിന്റെ ചരിത്രത്തില്‍ പുതിയ അധ്യായം രചിക്കും.
Next Story

RELATED STORIES

Share it