ജില്ലാപഞ്ചായത്ത് ഐഎവൈ പദ്ധതി പ്രകാരം 2489 വീടുകള്‍ നിര്‍മിച്ചു നല്‍കും
BY Sumeera SMR12 Feb 2016 4:08 AM GMT
Sumeera SMR12 Feb 2016 4:08 AM GMT
കാസര്‍കോട്: ഇന്ദിര ആവാസ് യോജന ഭവന നിര്‍മാണ പദ്ധതി പ്രകാരം 2489 വീടുകള്‍ നിര്‍മിച്ചു നല്കാന് ത്രിതല പഞ്ചായത്തുകള്‍ സംയുക്തമായി നടപ്പിലാക്കുന്ന വിവിധ പദ്ധതികള്‍ സംബന്ധിച്ചുള്ള ജില്ലാ പഞ്ചായത്തിന്റെ പ്രാഥമിക യോഗത്തില്‍ തീരുമാനമായി.
പട്ടികജാതി 510, പട്ടികവര്‍ഗം 802, ജനറല്‍ വിഭാഗത്തിന് 1177 എന്നിങ്ങനെയാണ് വീടുകള്‍ നിര്‍മിക്കുക. വികലാംഗക്ഷേമത്തിനായി ഉപകരണങ്ങളുടെ വിതരണവും നടത്തും.
ശാരീരിക മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കായി ഗ്രാമ-ബ്ലോക്ക് പഞ്ചായത്തുകളുടെ സംയുക്തസഹകരണത്തോടെയായിരിക്കും ഉപകരണങ്ങള്‍ വിതരണം ചെയ്യുക. വികലാംഗര്‍ക്കായി സ്കോളര്‍ഷിപ്പ് വിതരണവും നടക്കും. കര്‍ഷകര്‍ക്കായി നെല്‍കൃഷി കൂലിച്ചെലവ് സബ്സിഡി, ക്ഷീരകര്‍ഷകര്‍ക്ക് കാലിത്തീറ്റ സബ്സിഡി തുടങ്ങിയവ നടപ്പാക്കും.
ജില്ലയില്‍ പരിസ്ഥിതി സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന ആരണ്യകം പദ്ധതി പ്രകാരം ചെലവ് രഹിത പ്ലാസ്റ്റിക് നിര്‍മാര്‍ജനം സാധ്യമാക്കും. സ്കൂള്‍ വിദ്യാര്‍ഥികളുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
വീടുകളിലുള്ള പ്ലാസ്റ്റിക്കുകള്‍ കഴുകി ഉണക്കി വച്ച് മൂന്നു മാസത്തിലൊരിക്കല്‍ ഈ പ്ലാസ്റ്റിക്കുകള്‍ വിദ്യാര്‍ഥികള്‍ സ്കൂളുകളില്‍ എത്തിക്കും. പ്ലാസ്റ്റിക് സംഭരിക്കാന്‍ ജില്ലാപഞ്ചായത്ത് ഒരു ഏജന്‍സിയുമായി കരാര്‍ ഒപ്പുവച്ചിട്ടുണ്ട്. ഈ ഏജന്‍സി സ്കൂളുകളിലെത്തി പ്ലാസ്റ്റിക്കുകള്‍ സ്വീകരിക്കും.
യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍ അധ്യക്ഷത വഹിച്ചു. സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ പാദൂര്‍ കുഞ്ഞാമു ഹാജി, ഫരീദ സക്കീര്‍, അഡ്വ. എ പി ഉഷ, അംഗങ്ങളായ ഇ പത്മാവതി, ഡോ. വി പി പി മുസ്തഫ, അഡ്വ. കെ ശ്രീകാന്ത്, സുഫൈജ അബൂബക്കര്‍, മുംതാസ് സമീറ, ജോസ് പതാലില്‍, എം കേളുപ്പണിക്കര്, എം നാരായണന്, പുഷ്പ അമേക്കള, പി വി പത്മജ, ജില്ലാപഞ്ചായത്ത് സെക്രട്ടറി ഇ പി രാജ്മോഹന്‍, ഡിഎംഒ ഡോ. എ പി ദിനേഷ് കുമാര്‍, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ നമ്പീശന് വിജേശ്വരി, ഡയറ്റ് പ്രിന്‍സിപ്പല്‍ ഡോ. പി വി കൃഷ്ണകുമാര്‍, ട്രൈബല്‍ ഡവലപ്പ്മെന്റ് ഓഫിസര്‍ എന്‍ കൃഷ്ണപ്രകാശ്, കുടുംബശ്രീ ജില്ലാമിഷന് കോ-ഓഡിനേറ്റര്‍ അബ്ദുല്‍ മജീദ് ചെമ്പരിക്ക സംബന്ധിച്ചു.

Next Story
RELATED STORIES
തിരക്കഥാകൃത്തും സംവിധായകനുമായ ബല്‍റാം മട്ടന്നൂര്‍ അന്തരിച്ചു
18 April 2024 4:40 AM GMTവീടിന്റെ മൂന്നാംനിലയില്‍ നിന്നു വീണ് വിദ്യാര്‍ഥിനി മരിച്ചു
18 April 2024 1:25 AM GMTകല്‍പ്പറ്റയില്‍ സ്കൂട്ടര്‍ താഴ്ചയിലേക്ക് മറിഞ്ഞ് മെഡിക്കല്‍...
18 April 2024 1:15 AM GMTലബനാനില്‍ ഇസ്രായേല്‍ വ്യോമാക്രമണം; ഹിസ്ബുല്ല ആക്രമണത്തിന് മറുപടിയെന്ന്
17 April 2024 6:22 PM GMTതെലങ്കാനയില്‍ ക്രിസ്ത്യന്‍ സ്കൂളിനു നേരെ ഹിന്ദുത്വരുടെ ആക്രമണം; 'ജയ്...
17 April 2024 1:59 PM GMTകനത്ത മഴ; തിരുവനന്തപുരത്ത് നിന്നും യുഎഇയിലേക്കുളള നാല് വിമാനങ്ങള്‍...
17 April 2024 12:46 PM GMT