malappuram local

ജില്ലാപഞ്ചായത്തിന്റെ സാരഥ്യം ഇനി ഉണ്ണിക്കൃഷ്ണന്

മലപ്പുറം: ജില്ലാ പഞ്ചായത്തിന്റെ സാരഥ്യം ഇനി എ പി ഉണ്ണിക്കൃഷ്ണന്. പട്ടികജാതി സംവരണമായ ജില്ലാ പഞ്ചായത്തില്‍ ഉണ്ണിക്കൃഷ്ണനെയാണ് തുടക്കം മുതലെ മുസ്‌ലിം ലീഗ് പരിഗണിച്ചത്. വേങ്ങര കണ്ണമംഗലം സ്വദേശിയായ ഉണ്ണിക്കൃഷ്ണന്‍ ദളിത് ലീഗ് സംസ്ഥാന സെക്രട്ടറി കൂടിയാണ്. നന്നമ്പ്ര ഡിവിഷനില്‍ നിന്നു വന്‍ ഭൂരിപക്ഷത്തോടെയാണ് ഇദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്.
91-95ല്‍ ജില്ലാ കൗണ്‍സിലിലും 2000-2005ല്‍ ജില്ലാ പഞ്ചായത്തിലും അംഗമായ ഉണ്ണിക്കൃഷ്ണന്‍ സിപിഎമ്മിലെ കെ പി സുബ്രഹ്മണ്യനെ 20339 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് തോല്‍പിച്ചത്. ഖാദി ബോര്‍ഡ് അംഗം, ജില്ലാ പട്ടികജാതി മോണിറ്ററിങ് കമ്മിറ്റിയംഗം തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു. ഇപ്രാവശ്യത്തെ ജില്ലാ പഞ്ചായത്ത് ഭരണ സമിതിയില്‍ എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് ടി പി അഷ്‌റഫലി, ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ് എം പി ഫൈസല്‍, യൂത്ത് കോണ്‍ഗ്രസ് മലപ്പുറം മണ്ഡലം വൈസ് പ്രസിഡന്റ് രോഹില്‍നാഥ് തുടങ്ങിയ യുവ നേതാക്കളുണ്ട്.
ജില്ലാ പഞ്ചായത്ത് നിലവില്‍ വന്നതുമുതല്‍ അംഗങ്ങളായ സലീം കുരുവമ്പലം, ഉമ്മര്‍ അറക്കല്‍ തുടങ്ങിയവരുടെ സാന്നിധ്യവും ശ്രദ്ധേയമാണ്. 32 ഡിവിഷനുകളില്‍ ഇരുപത്തേഴും നേടി ഉജ്ജ്വല വിജയമാണ് ജില്ലാ പഞ്ചായത്തില്‍ യുഡിഎഫ് നേടിയത്.
Next Story

RELATED STORIES

Share it