Kollam Local

ജില്ലാതല മലമ്പനി നിവാരണ യജ്ഞം തുടങ്ങി

കൊല്ലം: സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന മലമ്പനി നിവാരണ യജ്ഞത്തിന്റെ ഭാഗമായ ജില്ലാതല പരിപാടികള്‍ക്ക് തുടക്കമായി.  യജ്ഞത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഹോട്ടല്‍ സുദര്‍ശനില്‍ എം നൗഷാദ് എംഎല്‍എ നിര്‍വഹിച്ചു.
നിയന്ത്രണത്തിലായ പല രോഗങ്ങളും തിരികെയെത്തുന്ന ഭീഷണിയുണ്ടെന്നും രോഗനിവാരണം സമ്പൂര്‍ണമാക്കാന്‍ കൂട്ടായ ശ്രമം വേണമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി രാധാമണി അധ്യക്ഷത വഹിച്ചു. ശില്‍പശാല ജില്ലാ കലക്ടര്‍ എസ് കാര്‍ത്തികയേന്‍ ഉദ്ഘാടനം ചെയ്തു. 2020 ഓടെ ജില്ലയില്‍ മലമ്പനി നിവാരണം ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.
ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജൂലിയറ്റ് നെല്‍സണ്‍ മാര്‍ഗരേഖ പ്രകാശനം ചെയ്തു. കോര്‍പറേഷന്‍ ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എസ് ജയന്‍ ലോഗോ പ്രകാശനം നിര്‍വഹിച്ചു. ഡെപ്യൂട്ടി മെഡിക്കല്‍ ഓഫിസര്‍മാരായ ഡോ. ആര്‍ സന്ധ്യ, ഡോ. മണികണ്ഠന്‍, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. എസ് ഹരികുമാര്‍ ജില്ലാ മലേറിയ ഓഫിസര്‍ ടി സുരേഷ് തുടങ്ങിയവര്‍ പങ്കെടുത്തു. ഇതര സംസ്ഥാന തൊഴിലാളികളില്‍ രോഗബാധ നിയന്ത്രിക്കുന്നതിന് കൂടി ലക്ഷ്യമിടുന്ന യജ്ഞം തദ്ദേശസ്വയംഭരണ വകുപ്പ്, ആരോഗ്യവകുപ്പ്, ആരോഗ്യകേരളം എന്നിവയുടെ നേതൃത്വത്തില്‍ തൊഴില്‍, മല്‍സ്യബന്ധനം, സാമൂഹിക നീതി വകുപ്പ് എന്നിവയുടെ സഹകരണത്തോടെയാണ് നടത്തുന്നത്.
Next Story

RELATED STORIES

Share it