kasaragod local

ജില്ലാതല പട്ടയമേള 23ന്; 6000 പട്ടയങ്ങള്‍ വിതരണം ചെയ്യും

കാസര്‍കോട്: ജില്ലാതല പട്ടയമേള 23ന് രാവിലെ കലക്ടറേറ്റ് പരിസരത്ത് നടക്കും. മേളയില്‍ 6000 പട്ടയങ്ങള്‍ വിതരണം ചെയ്യും. ജില്ലാകലക്ടര്‍ പി എസ് മുഹമ്മദ് സഗീറിന്റെ അധ്യക്ഷതയില്‍ കലക്ടറുടെ ചേംബറില്‍ നടന്ന യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനമായത്. മേളയില്‍ ജില്ലയിലെ നാല് താലൂക്കുകളിലായി 6000 പട്ടയങ്ങള്‍ റവന്യൂ മന്ത്രി അടൂര്‍ പ്രകാശ് വിതരണം ചെയ്യും.
2014 ഫെബ്രുവരി ഒന്നു മുതല്‍ മാര്‍ച്ച് 31 വരെ സ്വീകരിച്ച അപേക്ഷകളും റവന്യു സര്‍വെ അദാലത്തിലും ജനസമ്പര്‍ക്ക പരിപാടിയിലും ലഭിച്ച അപേക്ഷകളില്‍ നിന്ന് തിരഞ്ഞെടുത്തവര്‍ക്കാണ് പട്ടയം അനുവദിച്ചത്. മൂന്ന് സെന്റ് വീതമുളള പട്ടയമാണ് ഓരോരുത്തര്‍ക്കും അനുവദിക്കുക. പട്ടയമേള നടക്കുന്നതോടെ ഭൂരഹിതരില്ലാത്ത രണ്ടാമത്തെ ജില്ല എന്ന പദവി ജില്ലയ്ക്ക് സ്വന്തമാകും.
യോഗത്തില്‍ എഡിഎം എച്ച് ദിനേശന്‍, ഡെപ്യൂട്ടി കലക്ടര്‍മാരായ സി ജയന്‍, ബി അബ്ദുന്നാസര്‍, ആര്‍ പി മഹാദേവകുമാര്‍, ഹുസൂര്‍ ശിരസ്തദാര്‍ കെ ജയലക്ഷ്മി, ഫിനാന്‍സ് ഓഫിസര്‍ കെ കുഞ്ഞമ്പു നായര്‍, ഇന്‍ഫോര്‍മാറ്റിക്‌സ് ഓഫിസര്‍ വി എസ് അനില്‍, ജില്ലാ സര്‍വെ സൂപ്രണ്ട് വിനു മാത്യു പണിക്കര്‍, സര്‍വെ ഡെപ്യൂട്ടി ഡയറക്ടര്‍ എം പ്രദീപ്, മഞ്ചേശ്വരം തഹസില്‍ദാര്‍ കെ ശശിധര ഷെട്ടി, അഡീഷണല്‍ തഹസില്‍ദാര്‍മാരായ വി ജയരാജന്‍, പി കെ ശോഭ, കെ സുജാത സംബന്ധിച്ചു.
Next Story

RELATED STORIES

Share it