malappuram local

ജില്ലാതല പട്ടയമേള നാളെ; 1600 പട്ടയങ്ങള്‍ വിതരണം ചെയ്യും

മലപ്പുറം: ജില്ലാതല പട്ടയ വിതരണ മേള നാളെ രാവിലെ 10.30ന് കലക്ടറേറ്റ് സമ്മേളന ഹാളില്‍ വ്യവസായ, ഐടി മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും.
സര്‍ക്കാറിന്റെ 'ഭൂരഹിതരില്ലാത്ത കേരളം' പദ്ധതിയില്‍ 445 പേര്‍ക്ക് ഉള്‍പ്പെടെ മൊത്തം 1600 പട്ടയങ്ങളാണ് മേളയില്‍ വിതരണം ചെയ്യുന്നതെന്ന് കലക്ടര്‍ അറിയിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി, ദേശീയ കുടുംബക്ഷേമ പദ്ധതി തുടങ്ങിയ മറ്റു വിവിധ ധനസഹായങ്ങളുടെ വിതരണവും മന്ത്രി നിര്‍വഹിക്കും. പരിപാടിയില്‍ പി ഉബൈദുള്ള എംഎല്‍എ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ പി ഉണ്ണികൃഷ്ണന്‍, ജില്ലാ കലക്ടര്‍ ടി ഭാസ്‌കരന്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
Next Story

RELATED STORIES

Share it