ജില്ലാതലങ്ങളില്‍ എല്‍ഡിഎഫ് സായാഹ്ന ധര്‍ണ നാളെ

തിരുവനന്തപുരം: പശ്ചിമ ബംഗാളിലെയും ത്രിപുരയിലെയും ജനാധിപത്യ കശാപ്പിനും മനുഷ്യക്കുരുതിക്കുമെതിരേ നാളെ നടക്കുന്ന ദേശീയ പ്രതിഷേധദിനാചരണത്തിന്റെ ഭാഗമായി ജില്ലാ കേന്ദ്രങ്ങളില്‍ സായാഹ്ന ധര്‍ണ നടത്തുമെന്ന് എല്‍ഡിഎഫ്—കണ്‍വീനര്‍ എ വിജയരാഘവന്‍. വൈകീട്ട് നാലിന് തിരുവനന്തപുരത്ത് കോടിയേരി ബാലകൃഷ്ണനും തൃശൂരില്‍ പന്ന്യന്‍ രവീന്ദ്രനും എറണാകുളത്ത് എ വിജയരാഘവനും കണ്ണൂരില്‍ ഇ പി ജയരാജനും പത്തനംതിട്ടയില്‍ മാത്യു ടി തോമസും കോഴിക്കോട്ട് എ കെ ശശീന്ദ്രനും വയനാട്ടില്‍ രാമചന്ദ്രന്‍ കടന്നപ്പള്ളിയും മലപ്പുറത്ത് എ സി മൊയ്തീനും പാലക്കാട്—കെ രാധാകൃഷ്ണനും ആലപ്പുഴയില്‍ കെ എന്‍ ബാലഗോപാലും കോട്ടയത്ത്—കെ ജെ തോമസും കാസര്‍കോട് കെ ഇ ഇസ്മായിലും കൊല്ലത്ത് കെ പി രാജേന്ദ്രനും ഇടുക്കിയില്‍ പ്രഫ. ഷാജി കണമലയും ധര്‍ണ ഉദ്—ഘാടനം ചെയ്യും.
Next Story

RELATED STORIES

Share it