Alappuzha local

ജില്ലയ്ക്ക് 51.33 കോടിയുടെ ബജറ്റ്

ആലപ്പുഴ: സേവന മേഖലയ്ക്ക് മുന്തിയ പരിഗണന നല്‍കി ആലപ്പുഴ ജില്ലാ പഞ്ചായത്തിന് 2016-17 സാമ്പത്തികവര്‍ഷം 51. 33 കോടി രൂപയുടെ ബജറ്റ്.
ആകെ ബജറ്റ് തകുയുടെ പകുതിയിലേറെയും സേവന മേഖലയ്ക്കാണ് നീക്കിവച്ചിരിക്കുന്നത്. 26.50 കോടി രൂപ. പശ്ചാത്തല മേഖലയ്ക്ക് 12.70 കോടിയും ഉല്‍പാദനമേഖലയ്ക്ക് 8.7 കോടിയും നീക്കിവച്ചുകൊണ്ടുള്ള ബജറ്റ് വൈസ് പ്രസിഡന്റ് ദലീമ ജോജോ അവതരിപ്പിച്ചു.
നെല്‍ക്കൃഷി, മറ്റ് വിളകള്‍, മൃഗസംരക്ഷണം, ക്ഷീരവികസനം, മല്‍സ്യബന്ധനം, പച്ചക്കറിക്കൃഷി, താറാവ് കൃഷി, ജലസംരക്ഷണം, ബയോഗ്യാസ് പ്ലാന്റുകള്‍ എന്നിവയ്ക്കാണ് ഉല്‍പാദന മേഖലയില്‍ മുന്‍തൂക്കം നല്‍കിയിരിക്കുന്നത്. സേവന മേഖലയില്‍ വിദ്യാഭ്യാസം, സ്‌പോര്‍ട്‌സ്, പട്ടിജാതി- പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് ഉന്നതവിദ്യാഭ്യാസത്തിനുള്ള ധനസഹായം, ആരോഗ്യപരിപാടികള്‍, കുടിവെള്ളം, ശുചിത്വം, ശ്മശാനങ്ങള്‍, ഭവനനിര്‍മാണം, വൃദ്ധക്ഷേമ പരിപാടികള്‍, വനിതാക്ഷേമം, ടൂറിസം വികസനം, തൊഴില്‍ നൈപുണ്യ വികസനം തുടങ്ങിയവയാണ് പ്രധാന പദ്ധതികള്‍.
കൂടാതെ അരൂരില്‍ എസ്/ എസ്റ്റി വിഭാഗങ്ങള്‍ക്കായി അരൂര്‍ പഞ്ചായത്തിന്റെ സഹകരണത്തോടെ ഫഌറ്റ് സംവിധാനം നടപ്പാക്കും. തുറവൂരിലെ പടക്കനിര്‍മാണ തൊഴിലാളികള്‍ക്കായി ഒരു സംഘടിത പടക്കനിര്‍മാണ കേന്ദ്രം ആരംഭിക്കും. കായികരംഗത്ത് അന്തര്‍ദേശീയ നിലവാരമുള്ള ഗ്രൗണ്ടുകള്‍, ടര്‍ഫുകള്‍, ഇന്‍ഡോ സ്‌റ്റേഡിയങ്ങള്‍, നീന്തല്‍ക്കുളങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളിച്ച് ജില്ലാ പഞ്ചായത്തിന് കീഴിലുള്ള ഹൈസ്‌കൂള്‍ കേന്ദ്രീകരിച്ച് കായിക വിനോദ സമുച്ചയം ആരംഭിക്കും.
അര്‍ബുദരോഗ നിര്‍ണയത്തിനായി സഞ്ചരിക്കുന്ന പരിശോധനാ യൂണിറ്റ്, ശീതികരിച്ച പച്ചക്കറി സംഭരണശാല, ജില്ലാ പഞ്ചായത്ത് സ്‌കൂളുകള്‍ക്ക് വിവര സാങ്കേതിക വിദ്യാഭ്യാസത്തിനുതകുന്ന സാങ്കേതിക പര്യാപ്തമായ പഠനമുറികള്‍ മാലിന്യ സംസ്‌കരണം, ജൈവവവളം നിര്‍മാണം, തെരുവു നായ്ക്കളുടെ പ്രജനന നിയന്ത്രണം എന്നിവ ബജറ്റിലിടം പിടിച്ചിട്ടുണ്ട്.
മഴവെള്ള/മലിനജല നിര്‍ഗമന സംവിധാനങ്ങള്‍. ശ്മശാനം/ ക്രിമിറ്റോറിയം നിര്‍മാണം. വ്യവസായ പാര്‍ക്കുകളുടെ അടിസ്ഥാന സൗകര്യവികസനം, പാരമ്പര്യേതര ഊര്‍ജ ത്രോസസ്സുകളുടെ പ്രയോജനപ്പെടുത്തല്‍ എന്നിവയും ബജറ്റിലെ പ്രധാന പദ്ധതികളാണ്.
ബജറ്റ് അവതരണ സമ്മേളനത്തില്‍ അധ്യക്ഷന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി വേണുഗോപാല്‍, സ്ഥാനമൊഴിയുന്ന സെക്രട്ടറി ഐസക് രാജു തുടങ്ങിയവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ വിവിധ രാഷ്ട്രീയകക്ഷ പ്രതിനിധികള്‍ സംസാരിച്ചു. വികസന കാഴ്ചപ്പാടോടുകൂടിയ വിവിധ മേഖലകള്‍ക്ക് പരിഗണന നല്‍കിയ ബജറ്റാണ് താന്‍ അവതരിപ്പിച്ചതെന്ന് ദലീമ ജോജോ പറഞ്ഞു.
Next Story

RELATED STORIES

Share it