Pathanamthitta local

ജില്ലയ്ക്ക് അഭിമാന മുഹൂര്‍ത്തം

പത്തനംതിട്ട: ഈവര്‍ഷത്തെ എസ്എസ്എസി പരീക്ഷയില്‍ 99.04 ശതമാനം വിജയം കൈവരിച്ച പത്തനംതിട്ട ജില്ലയ്ക്കിത് അഭിമാന മൂഹൂര്‍ത്തം. പരീക്ഷയെഴുതിയ 12,438 പേരില്‍ 12,318 പേരെയും വിജയതീരത്തെത്തിച്ചാണ് ജില്ല ചരിത്രനേട്ടം കൈവരിച്ചത്. ജില്ലയില്‍ സ്‌പെഷ്യല്‍ സ്‌കൂളുകള്‍ ഉള്‍പ്പെടെ 114 സ്‌കൂളുകള്‍ നൂറുമേനി നേടി. 120 പേര്‍ മാത്രമാണ് ഉപരിപഠനത്തിന് അര്‍ഹത നേടാന്‍ കഴിയാതെ പോയത്.
പത്തനംതിട്ട റവന്യൂ ജില്ലയുടെ നേട്ടത്തിനു പുറമേ, വിദ്യാഭ്യാസ ജില്ലകളുടെ പട്ടികയിലും ഇക്കുറി ജില്ലയ്ക്ക് നേട്ടം കൈവരിക്കാന്‍ കഴിഞ്ഞു. 99.16 ശതമാനം വിജയത്തോടെ പത്തനംതിട്ട വിദ്യാഭ്യാസ ജില്ല നാലാം സ്ഥാനത്തെത്തിയപ്പോള്‍, 98.79 ശതമാനം വിജയത്തോടെ തിരുവല്ല വിദ്യാഭ്യാസ ജില്ല ഏഴാംസ്ഥാനത്തെത്തി. അതേസമയം, എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ പട്ടികയില്‍ ജില്ലയ്ക്ക് 12ാംസ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.
ജില്ലയില്‍ പരീക്ഷയെഴുതിയ 6,372 ആണ്‍കുട്ടികളില്‍ 6302 പേരും 6066 പെണ്‍കുട്ടികളില്‍ 6016 പേരും ഉപരിപഠനത്തിന് അര്‍ഹരായി. ഇവരില്‍ 570 പേര്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി. 212 ആണ്‍കുട്ടികളും 358 പെണ്‍കുട്ടികളും. പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയില്‍ 406 പേരും തിരുവല്ല വിദ്യാഭ്യാസ ജില്ലയില്‍ 164 പേരുമാണ് എ പ്ലസ് നേടിയത്. സര്‍ക്കാര്‍ സ്‌കൂളുകളില്‍ 45 വിദ്യാര്‍ഥികള്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി.
എയ്ഡഡ് സ്‌കൂളുകളില്‍ 484 കുട്ടികള്‍ക്കാണ് എല്ലാ വിഷയങ്ങള്‍ക്കും എപ്ലസ് ലഭിച്ചത്. ഇതില്‍ 191 ആണ്‍കുട്ടികളും 293 പെണ്‍കുട്ടികളുമുണ്ട്. അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ എട്ട് ആണ്‍കുട്ടികളും 33 പെണ്‍കുട്ടികളും അടക്കം 41 പേര്‍ക്ക് എ പ്ലസ് ലഭിച്ചു.
സ്‌പെഷ്യല്‍ സ്‌കൂളുകളായ തിരുവല്ല സിഎസ്‌ഐവിഎച്ച്എസ്എസ് ഫോര്‍ ദ ഡഫ്, മണക്കാല സിഎസ്‌ഐഎച്ച്എസ്എസ് ഫോര്‍ ദ പാര്‍ഷ്വലി ഹിയറിങ്, ഏനാത്ത് ദി സ്‌കൂള്‍ ഫോര്‍ ദി ഡഫ് എന്നിവ മുഴുവന്‍ കുട്ടികളെയും ഉപരിപഠനത്തിന് അര്‍ഹരാക്കി മുന്നിട്ടു നിന്നു.
നൂറുമേനി ലഭിച്ച എയ്ഡഡ് സ്‌കൂളുകള്‍
എംടിഎച്ച്എസ് അയിരൂര്‍, നാഷനല്‍ എച്ച്എസ് വള്ളംകുളം, ഡിവിഎന്‍എസ്എസ്എച്ച്എസ് ഓതറ, എന്‍എംഎച്ച്എസ് കരിയംപ്ലാവ്, എന്‍എസ്എസ് എച്ച്എസ്എസ് കവിയൂര്‍, സെന്റ് ജോര്‍ജ് എച്ച്എസ് കോട്ടാങ്ങല്‍, സെന്റ് ജോസഫ് എച്ച്എസ് കുളത്തൂര്‍, നോയല്‍ മെമ്മോറിയല്‍ എച്ചഎസ് കുമ്പനാട്, എന്‍എസ്എസ് എച്ച്എസ്എസ് കുന്നന്താനം, സിഎംഎസ്എച്ച്എസ് മുണ്ടിയപ്പള്ളി, സിഎംഎസ്എച്ച്എസ്എസ് മല്ലപ്പള്ളി, സെന്റ് തോമസ് എച്ചഎസ് നിരണം വെസ്റ്റ് കിഴക്കുംഭാഗം, സെന്റ്‌മേരീസ് ഗവ.എച്ച്എസ് കുന്നന്താനം, സിഎംഎസ്എച്ച്എസ് പുന്നവേലി, എംജിഡിഎച്ച്എസ് പുതുശേരി, പിഎംവിഎച്ച്എസ് പെരിങ്ങര.
എസ്എന്‍വിഎസ്എച്ച്എസ് തിരുവല്ല, എസ്‌സിഎസ്എച്ച്എസ്എസ് തിരുവല്ല, സിഎംഎസ്എച്ച്എസ് തിരുവല്ല, ബാലികാമഠം എച്ച്എസ്എസ് തിരുവല്ല, എന്‍എസ്എസ് എച്ച്എസ് മുത്തൂര്‍, സെന്റ്‌മേരീസ് വിഎച്ച്എസ്എസ് വലിയകുന്നം, എസ്‌സിവിഎച്ച്എസ് കൊറ്റനാട്, എന്‍എസ്എസ് എച്ച്എസ് കുന്നം ചാലപ്പള്ളി, ദേവസ്വംബോര്‍ഡ് എച്ച്എസ്എസ് പരുമല, ഡോ.സി ടി ഈപ്പന്‍ മെമ്മോറിയല്‍ സെന്റ് തോമസ് വിഎച്ച്എസ്എസ് പന്നിവിഴ, സെന്റ് ബെനഡിക്ട്‌സ് എംഎസ്സിഎച്ച്എസ് തണ്ണിത്തോട്, എസ്എന്‍ ഗിരി എസ്എന്‍ഡിപി എച്ച്എസ്എസ് ചെന്നീര്‍ക്കര, ഗുരുകുലം എച്ച്എസ് ഇടക്കുളം, സിഎഎംഎച്ച്എസ് കുറുമ്പക്കര, എസ്എന്‍ഡിപിഎച്ച്എസ്എസ് കാരംവേലി, എസ്എന്‍ഡിപിഎച്ച്എസ് ഇടപ്പരിയാരം.
എന്‍എസ്എസ് എച്ച്എസ് കാട്ടൂര്‍, സെന്റ് ജോര്‍ജ്‌സ് എച്ച്എസ് കിഴവള്ളൂര്‍, സെന്റ് ജോര്‍ജ്‌സ് എച്ച്എസ് ഊട്ടുപാറ, പിഎസ്‌വിപിഎംഎച്ച്എസ്എസ് ഐരവണ്‍, സെന്റ്‌തോമസ് എച്ച്എസ്എസ് കോഴഞ്ചേരി, സിഎംഎസ്എച്ച്എസ് കുമ്പളാംപൊയ്ക, എച്ച്എസ് മണിയാര്‍, എംടിവിഎച്ച്എസ്എസ് കുന്നം വെച്ചൂച്ചിറ, സിഎംഎസ്എച്ച്എസ്എസ് കുഴിക്കാല, എസ്എവിഎച്ച്എസ് ആങ്ങമൂഴി, എംപിവിഎച്ച്എസ്എസ് കുമ്പഴ, എസ്എച്ച്എച്ച്എസ് മൈലപ്ര, പിജിഎംഎച്ച്എസ് ഫോര്‍ ബോയ്‌സ് പറക്കോട്, കൊടുമണ്‍ എച്ച്എസ് കൊടുമണ്‍, കാതോലിക്കേറ്റ് എച്ച്എസ്എസ് പത്തനംതിട്ട, ജെഎംപിഎച്ച്എസ് മലയാലപ്പുഴ, എബനേസര്‍ എച്ച്എസ് ഈട്ടിച്ചുവട്, സെന്റ്‌തോമസ് എച്ച്എസ് പഴവങ്ങാടി, ബിഎ എച്ച്എസ് ചെറുകുളഞ്ഞി, പിസിഎച്ച്എസ് പുല്ലൂപ്രം റാന്നി.
എന്‍എസ്എസ് എച്ച്എസ് മക്കപ്പുഴ, എന്‍എസ്എസ് എച്ച്എസ് വള്ളിക്കോട്- കോട്ടയം, എസ്എന്‍ഡിപിഎച്ച്എസ്എസ് വെണ്‍കുറിഞ്ഞി, സെന്റ് തോമസ് എച്ച്എസ് വെച്ചൂച്ചിറ, മര്‍ത്തോമ്മ എച്ച്എസ് മേക്കൊഴൂര്‍, എളമണ്ണൂര്‍ എച്ച്എസ്, സെന്റ് ജോര്‍ജ്‌സ് ആശ്രാം എച്ച്എസ് ചായലോട്, പിജിഎം ഗേള്‍സ് എച്ച്എസ് പറക്കോട്, എന്‍എസ്എസ് ബോയ്‌സ് എച്ച്എസ്എസ് പന്തളം, എന്‍എസ്എസ് എച്ച്എസ്എസ് തട്ടയില്‍.
എന്‍എസ്എസ് എച്ച്എസ് പെരുമ്പുളിക്കല്‍, എംജിഎച്ച്എസ്എസ് തുമ്പമണ്‍, എസ്‌വിഎച്ച്എസ് പൊങ്ങലടി, സെന്റ്‌പോള്‍സ് എച്ച്എസ് നരിയാപുരം, സെന്റ്‌തോമസ് എച്ച്എസ് കടമ്പനാട്, എബിഎച്ച്എസ് ഓമല്ലൂര്‍.
Next Story

RELATED STORIES

Share it