Alappuzha local

ജില്ലയുടെ തെക്ക് കിഴക്കന്‍ പ്രദേശങ്ങളില്‍ ഡെങ്കിപ്പനി വ്യാപകമാവുന്നു

ചാരുംമൂട്: ജില്ലയുടെ തെക്ക് കിഴക്കന്‍ പ്രദേശങ്ങളില്‍ ഡെങ്കിപ്പനി വ്യാപകമാവുന്നത് ജനങ്ങളെ ഭീതിയിലാക്കുന്നു. പാലമേല്‍, നൂറനാട്, ചുനക്കര, ഭരണിക്കാവ് പഞ്ചായത്തുകളിലാണ് ഡെങ്കിപ്പനി വ്യാപകമായിരിക്കുന്നത്.
നിരവധി പോരാണ് പകര്‍ച്ചപ്പനി ബാധിതരായി പ്രദേശങ്ങളിലെ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ ദിനംപ്രതി ചികല്‍സ തേടിയെത്തുന്നത്. എന്നാല്‍ ഇവരില്‍ മിക്കവര്‍ക്കും ഡെങ്കിപ്പനിയുടെ ലക്ഷണങ്ങളാണ് ഉള്ളതെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ പറയുന്നു.
രണ്ടു വര്‍ഷം മുമ്പ് ജില്ലയിലെ ഏറ്റവും കൂടുതല്‍ ഡെങ്കിപ്പനി റിപോര്‍ട്ട് ചെയ്തിരുന്നത് ഈ മേഖലയിലായിരുന്നു. അതേ സ്ഥിതിയാണ് ഇപ്പോള്‍ നിലവിലുള്ളതെന്നാണ് റിപോര്‍ട്ട്. പകര്‍ച്ചപ്പനി ബാധിച്ച് നൂറ് കണക്കിന് പേര്‍ ചികല്‍സ തേടിയെത്തിയിട്ടും സര്‍ക്കാര്‍ ആശുപത്രികളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഇനിയും ലഭ്യമായിട്ടില്ല.
മഞ്ഞപ്പിത്തവും മേഖലയില്‍ വ്യാപകമായിട്ടുണ്ട്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ അധികൃതര്‍ ഇനിയും രംഗത്ത് എത്തിയിട്ടില്ല. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഗ്രാമപ്രദേശങ്ങളില്‍ ആരംഭിച്ചിട്ട് പോലുമില്ല. മഴ ശക്തി പ്രാപിച്ചതോടെ വെള്ളക്കെട്ടിലായ പ്രദേശങ്ങളില്‍ മാലിന്യങ്ങള്‍ നിറഞ്ഞിരിക്കുകയാണ്. പകര്‍ച്ച വ്യാധികള്‍ പടര്‍ന്നിട്ടും സന്നദ്ധ സംഘടനകളുടെയും മറ്റും സഹകരണത്തോടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാത്തതില്‍ ജനങ്ങള്‍ക്കിടയില്‍ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
Next Story

RELATED STORIES

Share it