Kollam Local

ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ കൃഷി നാശം

പത്തനാപുരം: വേനല്‍മഴയിലും കാറ്റിലും കിഴക്കന്‍ മേഖലയില്‍ കൃഷി നാശം. ലക്ഷക്കണക്കിന് രൂപയുടെ കാര്‍ഷിക വിളകള്‍ നശിച്ചു. കഴിഞ്ഞ രണ്ട് ദിവസമായി വൈകുന്നേരങ്ങളില്‍ പെയ്യുന്ന വേനല്‍  മഴയ്‌ക്കൊപ്പമെത്തുന്ന ശക്തമായ കാറ്റിലാണ് കാര്‍ഷികവിളകള്‍ നശിച്ചത്. പത്തനാപുരം പാടം, മാങ്കോട്, ഇടത്തറ ഭാഗങ്ങളിലാണ് കഴിഞ്ഞ ദിവസമുണ്ടായ കാറ്റില്‍ വ്യാപകമായി കാര്‍ഷികവിളകള്‍ക്ക് നാശമുണ്ടായത്. പാടം വൃന്ദാവനത്തില്‍ തുളസീധരന്റെ വെറ്റില കൃഷി പൂര്‍ണ്ണമായും നശിച്ചു. വെറ്റിലയ്ക്കായി തയ്യാറാക്കിയിരുന്ന താങ്ങുകള്‍ നിലംപൊത്തുകയായിരുന്നു. പതിനായിരത്തിലേറെ രൂപയുടെ നാശമാണ് ഉണ്ടായിരിക്കുന്നത്. ഇതിന് പുറമെ വാഴ, ചീനി തുടങ്ങിയ വിളകളും നശിച്ചിട്ടുണ്ട്. ഇടത്തറ, പാതിരിയ്ക്കല്‍ പ്രദേശങ്ങളില്‍ ഏക്കറുകണക്കിന് കൃഷിയിടത്തിലെ കുലച്ച വാഴകളും, മരച്ചീനി ഉള്‍പ്പെടെയുള്ളവയും നിലം പതിച്ചു. വേനല്‍ മഴ രണ്ട് ദിവസമായി കിഴക്കന്‍ മേഖലയില്‍ ശക്തമാണ്.
Next Story

RELATED STORIES

Share it