malappuram local

ജില്ലയുടെ ഉറക്കംകെടുത്തി ഡെങ്കിപ്പനിയും

മലപ്പുറം: നിപ വൈറസ് ഭീതിയില്‍ ജില്ല ഉരുകുമ്പോള്‍ ഡെങ്കിപ്പനി ഉറക്കം കെടുത്തുന്നു. ജില്ലയില്‍ ഡെങ്കിപ്പനി അപകടം വിധം പിടിമുറിക്കിയിരിക്കുകയാണ്. ജില്ലയുടെ മലയോര മേഖലകളിലാണ് ഡെങ്കിപ്പനി പ്രധാനമായും പടരുന്നതും ആശങ്കയുണ്ടാക്കുന്നതും.
കഴിഞ്ഞ 17 വരെയുള്ള ആരോഗ്യവകുപ്പിന്റെ റെക്കോര്‍ഡ് പ്രകാരം 118 പേരില്‍ രോഗം സംശയിക്കുന്നു. ഇതില്‍ 38 പേര്‍ക്ക് രോഗം സ്ഥീരീകരിച്ചു. കരുളായില്‍ ഡെങ്കിയെന്ന് സംശയിച്ച് കഴിഞ്ഞ ദാവസം ഒരാള്‍ മരിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം കാളികാവ് പഞ്ചായത്തില്‍ മാത്രം 80 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചിരുന്നു. ഇപ്രാവശ്യം മഴക്കാലത്തിന്റെ തുടക്കത്തില്‍ തന്നെ കാളികാവ് പഞ്ചായത്ത് പൂങ്ങോട്ടില്‍ എട്ടു പേര്‍ക്കാണ് ഡെങ്കി സ്ഥിരീകരിച്ചത്. കാളികാവ് പിഎച്ച്‌സിയില്‍ പനി ബാധിച്ച് എത്തുന്നവരുടെ എണ്ണം വര്‍ധിച്ചിരിക്കുകയാണ്.
പെരിന്തല്‍മണ്ണ നഗരസഭയിലും സമീപ പഞ്ചായത്തുകളിലുമായി ഡെങ്കിപ്പനിയെന്ന് സംശയിക്കുന്ന 14 പേര്‍ ചികില്‍സതേടിയതായി ആരോഗ്യവകുപ്പ് കണ്ടെത്തിയിട്ടുണ്ട്. നഗരസഭ പരിധിയിലെ പാതായക്കര, മനഴി ബസ് സ്റ്റാന്റ് പരിസരം എന്നിവിടങ്ങളിലും അങ്ങാടിപ്പുറം പഞ്ചായത്തിലുള്ളവര്‍ക്കുമാണ് ഡെങ്കിപ്പനി സംശയത്തിലുള്ളത്. ജില്ലയിലെ ഡെങ്കിപ്പനി പടര്‍ന്നു പിടിച്ചേക്കുമെന്ന ആശങ്കയിലാണ് ആരോഗ്യവകുപ്പ്.  ഡെങ്കിപ്പനി നിസാരമായി കാണരുതെന്നാണ് ആരോഗ്യവകുപ്പിന്റെ നിര്‍ദേശം. നിയന്ത്രണം വിട്ടാല്‍ മാരകമാണ്. ഇതിന് പ്രതിരോധ മരുന്നില്ല. രോഗ ലക്ഷണം മനസ്സിലാക്കി ചികില്‍സ തേടുക എന്നത് മത്രമാണ് പോംവഴി.
ഡെങ്കിപ്പനിക്ക് പുറമെ മറ്റ് വൈറല്‍പ്പനികളും ജില്ലയില്‍ ഏറി വരുകയാണ്. കഴിഞ്ഞ മെയ് വരെയുള്ള റിപ്പോര്‍ട്ട് അനുസരിച്ച് ജില്ലയില്‍ 12 പേര്‍ക്ക് എലിപ്പനി സംശയത്തില്‍ ചികില്‍സ തേടി. 13 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു. മൂന്നു പേര്‍ മഞ്ഞപ്പിത്തം ബാധിച്ച് മരിക്കുകയും ചെയ്തു. എച്ച് വണ്‍ എന്‍ വണ്‍ റിപ്പോര്‍ട്ട് ചെയ്തതില്‍ 34 കേസുകള്‍ സംശയിക്കുന്നതായിരുന്നു. നാലു കേസുകള്‍ സ്ഥിരീകരിച്ചു.
മഞ്ഞപ്പിത്തം സംശയത്തോടെ 455 പേരാണ് ഈ കാലയളവില്‍ ചികില്‍സ തേടിയത്. ഇതില്‍ 53 പേര്‍ക്ക് രോഗം സ്ഥീരീകരിക്കുകയും ചെയ്തു. ഒരു മഞ്ഞപ്പിത്ത മരണവും ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയുണ്ടായി. ജില്ലയില്‍ രോഗങ്ങള്‍ പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ജാഗ്രതയോടുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കാണ് ആരോഗ്യ വിഭാഗം നേതൃത്വം നല്‍കുന്നത്.
Next Story

RELATED STORIES

Share it