Alappuzha local

ജില്ലയില്‍ 98 പേര്‍ പത്രിക സമര്‍പ്പിച്ചു

ആലപ്പുഴ: ജില്ലയില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനായി ഇന്നലെ മാത്രം ഒമ്പത് നിയോജക മണ്ഡലങ്ങളിലുംകൂടി 49 സ്ഥാനാര്‍ഥികള്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. അരൂര്‍ മണ്ഡലതതില്‍ 12 പേരും ചേര്‍ത്തലയില്‍ ഒമ്പത് പേരും ആലപ്പുഴയില്‍ ഒമ്പത് പേരും അമ്പലപ്പുഴയില്‍ 12 പേരും കുട്ടനാട്ടില്‍ 12 പേരും ഹരിപ്പാട് 16 പേരും കായംകുളത്ത് 11 പേരും മാവേലിക്കരയില്‍ നഒമ്പത് പേരും ചെങ്ങന്നൂരില്‍ എട്ട് പേരുമാണ് നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചത്.
30ാം തിയ്യതി സൂക്ഷ്മ പരിശോധനയും മെയ് രണ്ടിന് പിന്‍വലിക്കാനുള്ള അവസാന ദിവസവുമാണ്. അരൂര്‍ നിയോജകമണ്ഡലത്തില്‍ ഇന്നലെ ചേര്‍ത്തല വടുതല നീലിക്കാട്ട് സക്കറിയ വെല്‍ഫയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യയുടെ സ്ഥാനാര്‍ഥിയായും വടുതല മറ്റത്തില്‍ഭാഗം സുനീര്‍ മന്‍സിലില്‍ ഫൈസല്‍ പിഡിപിയുടെ സ്ഥാനാര്‍ഥിയായും തുറവൂര്‍ വളമംഗലംതെക്ക് തൈത്തറ രാജശേഖരന്‍ സ്വതന്ത്രസ്ഥാനാര്‍ഥിയായും തുറവൂര്‍ ജിജി നിവാസില്‍ ഷിബുലാല്‍ സ്വതന്ത്രസ്ഥാനാര്‍ഥിയായും തിരുമലഭാഗം ആഞ്ഞിലിക്കല്‍ എ വൈ ബഷീര്‍ സ്വതന്ത്രസ്ഥാനാര്‍ഥിയായും പത്രിക നല്‍കി.
ചേര്‍ത്തല മണ്ഡലത്തില്‍ അര്‍ത്തുങ്കല്‍ കക്കാരിയില്‍ കെ വി ജോസഫ് തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായും പട്ടണക്കാട് കൊച്ചുതറ രാജീവന്‍ സ്വതന്ത്രസ്ഥാനാര്‍ഥിയായും ചേര്‍ത്തല കണ്ണാട്ടുചിറ നികര്‍ത്ത് ശരത്ത് സ്വതന്ത്രസ്ഥാനാര്‍ഥിയായും പത്രിക നല്‍കി. ആലപ്പുഴ മണ്ഡലത്തില്‍ അവലുക്കുന്ന് വലിയവീട്ടില്‍ മുജീബ് കോയ പിഡിപി സ്ഥാനാര്‍ഥിയായും അവലൂക്കുന്ന് കോല്‍ഭാഗം കെ പി പ്രേംജി തൃണമൂല്‍കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായും ചാരമംഗലം കൊച്ചുവേലിയില്‍ പ്രശാന്ത് സ്വതന്ത്രസ്ഥാനാര്‍ഥിയായും പത്രിക നല്‍കി.
അമ്പലപ്പുഴ നിയോജക മണ്ഡലത്തില്‍ കായംകുളം പുത്തന്‍പുരയില്‍ ഷെയ്ക്ക് പി ഹാരിസ് ജനതാദള്‍ യുനൈറ്റഡ് സ്ഥാനാര്‍ഥിയായും പുന്നപ്ര പുത്തന്‍വീട്ടില്‍ പി ജെ ജോണ്‍ ബ്രിട്ടോ വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യയുടെ സ്ഥാനാര്‍ഥിയായും അമ്പലപ്പുഴ കോമന കുറ്റിക്കാട്ട് വീട്ടില്‍ ജോസഫ് തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായും ആലപ്പുഴ കനാല്‍വാര്‍ഡില്‍ പുളിമൂട്ടില്‍ പി ജി സുഗുണന്‍ സ്വതന്ത്രസ്ഥാനാര്‍ഥിയായും പത്രിക നല്‍കി. കുട്ടനാട് മണ്ഡലത്തില്‍ ചേന്നംങ്കരി കളത്തിപ്പറമ്പില്‍ തോമസ് കെ തോമസ് എന്‍സിപിക്ക് വേണ്ടിയും തൊണ്ണൂറുംചിറ കളകണ്ടം മോഹനന്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായും മാന്നാര്‍ മേല്‍പ്പാടം പീടികയില്‍ വീട്ടില്‍ അജിത്ത് പി വര്‍ഗീസ് കേരള കോണ്‍ഗ്രസ് സെക്കുലര്‍ സ്ഥാനാര്‍ഥിയായും പുള്ളിക്കണക്ക് തെക്കേമാങ്കുഴി പുത്തന്‍വീട്ടില്‍ സുഭാഷ് ബിഡിജെഎസ് സ്ഥാനാര്‍ഥിയായും മാവേലിക്കര കൊട്ടാര്‍കാവ് ആലുംപറമ്പില്‍ സുരേഷ് ബാബു ബിഡിജെഎസിനുവേണ്ടിയും മിത്രങ്കരി പതിനാറില്‍ സനില്‍ പി എം. ബിഎസ്പി സ്ഥാനാര്‍ഥിയായും പുന്നകുന്നം കോയിപ്പള്ളി ജോസഫ് സ്വതന്ത്രസ്ഥാനാര്‍ഥിയായും രാമങ്കരി അത്തിപ്പറമ്പില്‍ സുഭാഷ് വേലു സ്വതന്ത്ര സ്ഥാനാര്‍ഥിയായും പത്രിക നല്‍കി.
ഹരിപ്പാട് മണ്ഡലത്തില്‍ ചെന്നിത്തല തൃപ്പെരുംന്തുറ കിഴക്കേതില്‍ കോട്ടൂര്‍വീട്ടില്‍ രമേശ് ചെന്നിത്തല ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായും വര്‍ക്കല ചെറുന്നിയൂര്‍ അമ്പലത്തുംവിള വീട്ടില്‍ രാജേന്ദ്രന്‍ പിഡിപി സ്ഥാനാര്‍ഥിയായും കരുവാറ്റ സുജി ഭവനത്തില്‍ സിദ്ധാര്‍ഥന്‍ സ്വതന്ത്രസ്ഥാനാര്‍ഥിയായും ഹരിപ്പാട് മറ്റം നെടിയപുതുശ്ശേരി പ്രദീപ് കുമാര്‍ സ്വതന്ത്രസ്ഥാനാര്‍ഥിയായും മാവേലിക്കര മാങ്കാംകുഴി ചിത്തിരയില്‍ സതീഷ് കുമാര്‍ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായും തോട്ടപ്പള്ളി കുന്നുതറ പ്രസൂല്‍ ഡി പ്രകാശ് സ്വതന്ത്രസ്ഥാനാര്‍ഥിയായും കുമാരപുരം എറിക്കാവ് ഉനിക്കന്തറ പ്രസാദ് സ്വതന്ത്രസ്ഥാനാര്‍ഥിയായും പത്രിക നല്‍കി.
കായംകുളം മണ്ഡലത്തില്‍ ഹരിപ്പാട് ചെറുതന ആനാരി മീനത്തേരില്‍ എം ലിജു ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായും മുട്ടം കണിച്ചനെല്ലൂര്‍ അല്‍ അമീന്‍ അബ്ദുല്‍ നാസര്‍ കുഞ്ഞ് പിഡിപി സ്ഥാനാര്‍ഥിയായും കായംകുളം ചിറക്കടവം പട്ടാണിപറമ്പ് പി അജിത്ത് സ്വതന്ത്രസ്ഥാനാര്‍ഥിയായും കീരിക്കാട് ഏവൂര്‍ തെക്ക് അഭയത്തില്‍ ബാബുജാന്‍ സിപിഎമ്മിനുവേണ്ടിയും മാവേലിക്കര തഴക്കര വള്ളിയാത്ത് ലിജു സ്വതന്ത്രസ്ഥാനാര്‍ഥിയായും കൃഷ്ണപുരം ഞാക്കനാല്‍ അശ്വതിയില്‍ പി മണിയപ്പനാചാരി സ്വതന്ത്രസ്ഥാനാര്‍ഥിയായും നൂറനാട് പടനിലം പെരുമ്പ്രാല്‍ വടക്കതില്‍ ജി വീണ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായും കായംകുളം ചിറക്കടവം വെളിയില്‍ പ്രദീപ് കുമാര്‍ ബിഡിജെഎസ് സ്ഥാനാര്‍ഥിയായും ഹരിപ്പാട് കുളത്തിന്റെ ചിറയില്‍ പ്രതിഭ സ്വതന്ത്രസ്ഥാനാര്‍ഥിയായും നാമനിര്‍ദേശ പത്രിക നല്‍കി.
മാവേലിക്കര മണ്ഡലത്തില്‍ താമരക്കുളം കലാഭവനത്തില്‍ ബൈജു രാജന്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായും ആലുവ സൗത്ത് വാഴക്കുളം വേണാട്ടുപാടം ടി എം വേലായുധന്‍ ബിജെപി സ്ഥാനാര്‍ഥിയായും താമരക്കുളം കലാഭവനം രജനി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിനുവേണ്ടിയും തട്ടാരമ്പലം കണ്ടിയൂര്‍ കിഴക്കന്‍വേലിയില്‍ ജെ ജയശ്രീ ബിജെപിക്കുവേണ്ടിയും മാവേലിക്കര കള്ളിമേല്‍ മന്നത്തുംപാട്ട് അരുണ്‍കുമാര്‍ സിപിഎമ്മിനുവേണ്ടിയും നൂറനാട് മറ്റപ്പള്ളി മേലെത്തറയില്‍ അജീഷ് കുമാര്‍ തൃണമൂല്‍ കോണ്‍ഗ്രസിനുവേണ്ടിയും കറ്റാനം വാക്കുലഞ്ഞിയില്‍ കെ സുരേഷ് ബിഎസ്പിക്കുവേണ്ടിയും പത്രിക നല്‍കി.
ചെങ്ങന്നൂര്‍ മണ്ഡലത്തില്‍ ബുധനൂര്‍ സുര്യത്തറ അഡ്വ. വിശ്വംഭര പണിക്കര്‍ സിപിഎമ്മിനുവേണ്ടിയും പാണ്ടനാട് മുതവഴി മുത്തേടത്ത് ഗോപകുമാര്‍ ബിജെപിക്കു വേണ്ടിയും എടത്വാ എന്‍പതില്‍ചിറ അലക്‌സ് ബിഎസ്പിക്കുവേണ്ടിയും പത്രിക നല്‍കി.
Next Story

RELATED STORIES

Share it