kozhikode local

ജില്ലയില്‍ 86.57 ശതമാനം വിജയം

കോഴിക്കോട്: ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ ജില്ലയില്‍ 86.57 ശതമാനം വിജയം. കഴിഞ്ഞ വര്‍ഷം 86.02 ശതമാനമായിരുന്നു വിജയം. കഴിഞ്ഞ തവണ മൂന്നാം സ്ഥാനമായിരുന്നു ജില്ലയ്ക്ക്.
ഇക്കുറി രണ്ടാം സ്ഥാനമായി. 179 സ്‌കൂളുകളില്‍ നിന്നായി 36,808 പേരാണ് ഇക്കുറി പരീക്ഷ എഴുതിയത്. ഇതില്‍ 31,865 പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി. 1,549 പേര്‍ക്കാണ് എല്ലാ വിഷയത്തിലും എ പ്ലസ്. കഴിഞ്ഞ വര്‍ഷം 1,192 പേര്‍ക്കായിരുന്നു മുഴുവന്‍ വിഷയങ്ങള്‍ക്കും എപ്ലസ്. കഴിഞ്ഞ തവണ ഒന്‍പത് കുട്ടികള്‍്ക്ക് 1,200ല്‍ 1200 മാര്‍ക്കും. ടെക്‌നിക്കല്‍ സ്‌കൂള്‍ വിഭാഗത്തില്‍ 81.82 ശതമാനമാണ് വിജയം.
കഴിഞ്ഞ വര്‍ഷം ഇത് 46.84 ശതമാനമായിരുന്നു. പരീക്ഷ എഴുതിയതില്‍ 44 പേരില്‍ നിന്നും 36 പേരാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വിജയശതമാനത്തില്‍ ഇരട്ടിയോളം വര്‍ധനവുണ്ടായിട്ടുണ്ട്.
ഇത്തവണ ആര്‍ക്കും മുഴുവന്‍ വിഷയങ്ങള്‍ക്കും എപ്ലസ് ലഭിച്ചിട്ടില്ല. കഴിഞ്ഞ തവണ ഒരു കുട്ടിക്ക് മുഴുവന്‍ വിഷയത്തിലും എപ്ലസ് ലഭിച്ചിരുന്നു. ഓപണ്‍ സ്‌കൂള്‍ വിഭാഗത്തില്‍ 9,699 പേര്‍ പരീക്ഷ എഴുതിയപ്പോള്‍ 3,508 പേരാണ് വിജയിച്ചത്.
3 6.17ശതമാനം വിജയം. കഴിഞ്ഞ വര്‍ഷം 33 ശതമാനമായിരുന്നു വിജയം. ഇത്തവണ വിജയശതമാനം കൂടിയിട്ടുണ്ട്. കഴിഞ്ഞ തവണ 34 പേര്‍ക്ക് മുഴുവന്‍ വിഷയത്തിലും എപ്ലസ് ലഭിച്ചപ്പോള്‍ ഇത്തവണ ഇത് കുറഞ്ഞു. 26 പേരാണ് എല്ലാ വിഷയങ്ങളിലും എപ്ലസ് നേടിയത്.
Next Story

RELATED STORIES

Share it