kozhikode local

ജില്ലയില്‍ 81.46 ശതമാനം പോളിങ്

കോഴിക്കോട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിങ്കളാഴ്ച നടന്ന പൊതുതിരഞ്ഞെടുപ്പില്‍ ജില്ലയില്‍ 81.46 ശതമാനം പോളിങ്. ജില്ലാ പഞ്ചായത്തില്‍ 83.08ഉം കോഴിക്കോട് കോര്‍പറേഷനില്‍ 74.78 ഉം മുനിസിപ്പാലിറ്റികളില്‍ 82.57ഉം ശതമാനം പോളിങ് രേഖപ്പെടുത്തി. ജില്ലയില്‍ ഏറ്റവും കൂടുതല്‍ പോളിങ് രേഖപ്പെടുത്തിയത് കായണ്ണ ഗ്രാമപ്പഞ്ചായത്തിലും (88.63) കുറവ് കോര്‍പറേഷനിലെ വലിയങ്ങാടിയിലലുമാണ് 55.65 ശതമാനം.
ജില്ലാ പഞ്ചായത്ത് ഡിവിഷനുകളില്‍ ഏറ്റവും കൂടുതല്‍ പോളിങ് നടന്നത് കക്കോടിയിലാണ്. 86.25 ശതമാനം. ഏറ്റവും കുറവ് 77.5 ശതമാനം പോളിങ് രേഖപ്പെടുത്തിയ നാദാപുരത്തും. നഗരസഭകളില്‍ 84.75ശതമാനം വോട്ട് രേഖപ്പെടുത്തി മുക്കമാണ് മുന്നില്‍. പിന്നില്‍ ഫറോക്ക് നഗരസഭ. 81.34 ശതമാനം. ബ്ലോക്ക് പഞ്ചായത്തുകളില്‍ ഏറ്റവും കൂടുതല്‍ പോളിങ് നടന്നത് ചേളന്നൂരിലും (85.8) കുറവ് തൂണേരിയിലുമാണ്. (79.02).
Next Story

RELATED STORIES

Share it