malappuram local

ജില്ലയില്‍ 7,772 അംഗ സുരക്ഷാ സേന; സ്‌ട്രൈക്കിങ് ഫോഴ്‌സും തയ്യാര്‍

മലപ്പുറം: തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയില്‍ 7,772 സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചു. ഒരു കമ്പനി കര്‍ണാടകാ പോലിസും ജില്ലയിലെത്തി ചുമതലയേറ്റു. പോലിസ്, എക്‌ൈസസ്, മോട്ടോര്‍ വാഹന വകുപ്പ്, വനം വകുപ്പ് എന്നിവിടങ്ങളില്‍ നിന്നുള്ള 1,772 ഉദ്യോഗസ്ഥര്‍, 160 ഹോം ഗാര്‍ഡുമാര്‍, 1,455 സ്‌പെഷല്‍ പോലിസ് ഓഫിസര്‍മാര്‍, 385 കൗണ്ടിങ്് ഗാര്‍ഡുമാര്‍ എന്നിവര്‍ക്ക് പുറമേ ജില്ലയ്ക്ക് പുറത്ത് നിന്ന് 4,000 സുരക്ഷാ ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചത്. സേനയെ 175 ഗ്രൂപ്പുകളാക്കി തിരിച്ചാണ് പ്രവര്‍ത്തനം. ഓരോ ഗ്രൂപ്പിന് കീഴിലും ഒരു കാമറാ യൂനിറ്റും അനുവദിച്ചു. തിരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയിലെ മൂന്ന് സബ് ഡിവിഷനുകള്‍ ആറാക്കിയും 12 സര്‍ക്കിളുകള്‍ 18 എണ്ണമായും പോലിസ് വര്‍ധിപ്പിച്ചു. അടിയന്തരഘട്ടങ്ങളില്‍ ഇടപെടാന്‍ എസ്പി, ഡിവൈഎസ്പിമാര്‍, സിഐമാര്‍ എന്നിവര്‍ക്ക് കീഴില്‍ സ്‌ട്രൈക്കിങ് ഫോഴ്‌സിനെയും സജ്ജീകരിച്ചിട്ടുണ്ട്. ക്രമസമാധാന പാലനത്തിനായി എസ്‌ഐമാരുടെ നേതൃത്വത്തില്‍ ജില്ലയില്‍ 68 പോലിസ് സംഘങ്ങളും പട്രോളിങ് തുടങ്ങിയിട്ടുണ്ട്. ജില്ലയിലെ അതിര്‍ത്തി പ്രദേശങ്ങളില്‍ നിരന്തര വാഹന പരിശോധനയും ആരംഭിച്ചു. സുരക്ഷാ ഉദ്യോഗസ്ഥരുടെ സംഘങ്ങള്‍ അതത് മേഖലകളില്‍ 24 മണിക്കൂറും പട്രോളിങ് നടത്തും. ജില്ലയിലാകെ 3,911 ബൂത്തുകളാണുള്ളത്. ഇവിടങ്ങളില്‍ ഒരോ സുരക്ഷാ ഉദ്യോഗസ്ഥരെയാണ് നിയോഗിക്കുക. പ്രശ്‌നബാധിത ബൂത്തുകളില്‍ ഒന്നില്‍ കൂടുതല്‍ പോലിസുകാരെയും വിന്യസിക്കും. കര്‍ണാടക പോലിസിന് തിരൂര്‍, താനൂര്‍ എന്നിവിടങ്ങളിലെ തീരമേഖലകളിലാണ് ചുമതല. ഇവരുടെ മേല്‍നോട്ട ചുമതല തിരൂര്‍ ഡിവൈഎസ്പിക്കാണെന്ന് ജില്ലാ പോലിസ് മേധാവി ദേബേഷ്‌കുമാര്‍ ബഹ്്‌റ അറിയിച്ചു.
Next Story

RELATED STORIES

Share it