Idukki local

ജില്ലയില്‍ 6,52,093 പേര്‍ വോട്ട് ചെയ്തു; കൂടുതലും പുരുഷന്മാര്‍

തൊടുപുഴ: ജില്ലയില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജില്ലയില്‍ 73.59 ശതമാനം പോളിങ് രേഖപ്പെടുത്തി. ഉടുമ്പന്‍ചോല മണ്ഡലത്തില്‍ 75.35, തൊടുപുഴയില്‍ 71.93 , പീരുമേട് മണ്ഡലത്തില്‍ 73.22 ,ദേവികുളത്ത് 71.08, ഇടുക്കിയില്‍ 76.35 എന്നിങ്ങനെയാണ് ഒടുവിലെ പോള്‍ നില. ജില്ലയിലെ പുരുഷ വോട്ടര്‍മാരില്‍ 76.05 ശതമാനവും സ്ത്രീകളില്‍ 71.188 ശതമാനം പേരും വോട്ടുചെയ്തു.
ആകെയുള്ള 8,86,133 വോട്ടര്‍മാരില്‍ 6,52,093 പേര്‍ വോട്ട് ചെയ്തു. വോട്ടര്‍മാരില്‍ വനിതകളായിരുന്നു കൂടുതലെങ്കിലും വോട്ടുചെയ്യുന്നതില്‍ സ്ത്രീകള്‍ അത്രകണ്ട് ആവേശം കാട്ടിയില്ല.ആകെയുള്ള 4,37,062 പുരുഷന്‍മാരില്‍ 3,32410 പേരു വോട്ടിനെത്തിയപ്പോള്‍ 4,49,071 സ്ത്രീകളില്‍ 3,19,683 പേരെ വോട്ട് ചെയ്തുള്ളു.
ദേവികുളം മണ്ഡലത്തിലെ ആകെയുള്ള 1,64,701 വോട്ടര്‍മാരില്‍ 1,17,067 പേര്‍ വോട്ടവകാശം വിനിയോഗിച്ചു. 81750 പുരുഷ വോട്ടര്‍മാരുള്ളതില്‍ 60,216 പേര്‍ വോട്ടുചെയ്തു.82951 സ്ത്രീ വോട്ടര്‍മാരില്‍ പേരില്‍ 56,851 പേരേ വോട്ടിനെത്തിയുള്ളു. ഉടുമ്പന്‍ചോല മണ്ഡലത്തില്‍ ആകെയുള്ള 166519 വോട്ടര്‍മാരില്‍ 125479 പേര്‍ വോട്ട് ചെയ്തു.63336 പുരുഷന്‍മാരും 62143 സ്ത്രീകളുമാണ് വോട്ടിനെത്തിയത്.
തൊടുപുഴയിലെ ആകെയുള്ള 195762 വോട്ടര്‍മാരില്‍ 140817 പേര്‍ വോട്ടിനെത്തി.96,539 പുരുഷ വോട്ടര്‍മാരില്‍ 72615 പുരുഷന്‍മാരും 68202 സ്ത്രീകളും ഇവിടെ വോട്ട് ചെയ്തു. ഇടുക്കിയില്‍ 183876 വോട്ടര്‍മാരില്‍ 140390 പേര്‍ വോട്ട് രേഖപ്പെടുത്തി ;71181 പുരുഷ•ാരും 69209 സ്ത്രീകളും. പീരുമേട്ടില്‍ ആകെയുള്ള 175275 പേരില്‍ 128340 പേര്‍ വോട്ടു ചെയ്തു. 85929 പുരുഷന്‍മാരില്‍ 65062 പേരും 89346 സ്ത്രീകളില്‍ 63278 പേരും വോട്ട് ചെയ്തു.
പോളിങ് കൂടുതല്‍ ഇടുക്കിയില്‍; കുറവ് ദേവികുളത്ത്
തൊടുപുഴ: ജില്ലയില്‍ ഏറ്റവും കൂടുതല്‍ വോട്ട് രേഖപ്പെടുത്തിയത് ഇടുക്കി മണ്ഡലത്തിലാണ്. കുറവ് തൊടുപുഴയിലും. 183876 വോട്ടര്‍മാരില്‍ 140390 പേര്‍ ഇവിടെ വോട്ടു ചെയ്തു.
മൊത്തം വോട്ടര്‍മാരില്‍ 76.35 ശതമാനം പേര്‍ ഇടുക്കി മണ്ഡലത്തില്‍ വോട്ട് രേഖപ്പെടുത്തി. ഇതില്‍ 71181 പുരുഷന്‍മാരും 69209 സ്ത്രീകളും ഉള്‍പ്പെടുന്നു. ജില്ലയില്‍ ഏറ്റവും കുറവ് വോട്ട് രേഖപ്പെടുത്തിയത് ദേവികുളത്താണ്. 71.08 ശതമാനം പേരാണ് ഇവിടെ വോട്ടുചെയ്തത്. 164701 വോട്ടര്‍മാരില്‍ 117067 പേര്‍ ഈ മണ്ഡലത്തില്‍ വോട്ട് ചെയ്തു. 60216 പുരുഷന്‍മാരും 56851 സ്ത്രീകളുമാണ് ദേവികുളത്ത് വോട്ട് രേഖപ്പടുത്തിയത്. കഴിഞ്ഞ വര്‍ഷം 72.45 ശതമാനമായിരുന്നു ഇവിടെ പോളിങ്.
Next Story

RELATED STORIES

Share it